Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKochiആഗോള അയ്യപ്പസംഗമം...

ആഗോള അയ്യപ്പസംഗമം നടത്താമെന്ന് ഹൈക്കോടതി

കൊച്ചി : സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം നടത്താമെന്ന് ഹൈക്കോടതി. എന്നാല്‍ സംഗമം നടത്തുന്നതില്‍ ചില സുപ്രധാന നിർദ്ദേശങ്ങളും ഹൈക്കോടതി മുന്നോട്ടു വച്ചിട്ടുണ്ട്. വരവ് – ചെലവ് കണക്കുകള്‍ സുതാര്യമായിരിക്കണമെന്നും പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

അയ്യപ്പ സംഗമം നടത്തുന്നത് സർക്കാരാണെന്ന വാദവുമായി ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി കളമശേരി സ്വദേശി എം. നന്ദകുമാർ, അഡ്വ. അജീഷ് കളത്തില്‍ ഗോപി തുടങ്ങിയവരാണ് ഹർജികള്‍ സമർപ്പിച്ചത്.

ഹർജിയില്‍ വാദം പൂർത്തിയായതിനെ തുടർന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് വിധി പറഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഭിമുഖം 21 ന്

പത്തനംതിട്ട : അടൂര്‍ പോളിടെക്നിക് കോളജില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ആര്‍ക്കിടക്ചര്‍ (ഒരു ഒഴിവ്) , ട്രേഡ്സ്മാന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ (രണ്ട് ഒഴിവ്) , ട്രേഡ്സ്മാന്‍ ഇന്‍ ടര്‍ണിംഗ് (ഒരു ഒഴിവ്) എന്നീ...

അമ്മാവൻ അനന്തിരവനെ ആസിഡ് ഒഴിച്ചു പൊള്ളിച്ചു

ആറന്മുള : അമ്മാവൻ അനന്തിരവനെ ആസിഡ് ഒഴിച്ചു പൊള്ളിച്ചു. യുവാവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ അമ്മാവനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പിൽ വർഗീസിന് (35)...
- Advertisment -

Most Popular

- Advertisement -