Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsKochiലൈംഗിക അതിക്രമ...

ലൈംഗിക അതിക്രമ കേസില്‍ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി : ലൈംഗിക അതിക്രമ കേസില്‍ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിം​ഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നേരത്തെ വാദം കേട്ടിരുന്നെങ്കിലും വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു.

2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് യുവനടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു

തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദീഖിന്‍റെ ആവശ്യം.എന്നാൽ സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉടൻ ഉണ്ടായേക്കാമെന്നാണ് സൂചന .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യയിലേക്ക് അയക്കരുതെന്ന തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളി

വാഷിങ്ടൻ‌ : ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതി തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളി.പാകിസ്താൻ വേരുകളുള്ള മുസ്ലീമായതിനാൽ തന്നെ ദുരുപയോ​ഗം ചെയ്യുമെന്നും അതിനാൽ ഇന്ത്യക്ക്...

ആലപ്പുഴയിൽ അമ്മയെ കുത്തി പരിക്കേൽപ്പിച്ച സംഭവം : 17 കാരിക്കെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ : മഹിളാ കോൺഗ്രസ് ഭാരവാഹിയെ പതിനേഴുകാരിയായ മകൾ കുത്തിപ്പരിക്കേൽപ്പിച്ചു. വീടിന്റെ തറയിൽ നായ മൂത്രമൊഴിച്ചതിനെ തുടർന്ന് അമ്മ അത് കഴുകിക്കളയാൻ പറഞ്ഞതാണ് കൊലശ്രമത്തിന് കാരണം. അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്കെതിരെ വധശ്രമത്തിന്...
- Advertisment -

Most Popular

- Advertisement -