Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamആശ്വസദൂതുമായ് പരിശുദ്ധ...

ആശ്വസദൂതുമായ് പരിശുദ്ധ കാതോലിക്കാ ബാവാ : ഗൾഫ് മേഖലയിലെ വൈദികരുമായി സംസാരിച്ചു

കോട്ടയം : യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലകളിൽ കഴിയുന്ന കുട്ടികളും വയോധികരും മാനസിക സമ്മർദം നേരിടുന്നുണ്ടെന്ന് വൈദികർ. രാത്രികാലങ്ങളിലെ സൈറണും ശബ്ദങ്ങളും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഓൺലൈനായി വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു വൈദികർ.

ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ പൗരൻമാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. യുദ്ധ ഭീതിയുടെ പശ്ചാത്തലത്തിലാണ് സഭാധ്യക്ഷൻ വൈദികരുമായി ആശയവിനിമയം നടത്തിയത്.

പ്രവാസികളായ ഏവരെയും ഓർത്ത് പ്രാർത്ഥിക്കുന്നതായി കാതോലിക്കാ  ബാവാ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ  മലങ്കര സഭാ ദേവാലയങ്ങളുടെ ചുമതല വഹിക്കുന്ന മുപ്പതോളം  വൈദികർ യോഗത്തിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റംസാൻ-വിഷു-ഈസ്റ്റർ ഫെയർ സംഘടിപ്പിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ റംസാൻ-വിഷു-ഈസ്റ്റർ ഫെയറുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. മാർച്ച് 25 മുതൽ 31 വരെ ഓരോ ജില്ലയിലും പ്രധാനപ്പെട്ട...

സ്വർണ്ണ പണയത്തിൽ കോടികളുടെ തട്ടിപ്പ് : സഹകരണസംഘം സെക്രട്ടറിക്കെതിരെ കേസ്

കാസർഗോഡ് : അംഗങ്ങളറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്‌പ എടുത്തെന്ന പരാതിയിൽ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ്. സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് തട്ടിപ്പ്...
- Advertisment -

Most Popular

- Advertisement -