Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsമാല പൊട്ടിക്കാനെത്തിയ...

മാല പൊട്ടിക്കാനെത്തിയ മോഷ്ടാവിനെ കനാലിൽ തള്ളിയിട്ട് വീട്ടമ്മ

തിരുവനന്തപുരം : മാല പൊട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച മോഷ്ടാവിന്റെ സ്കൂട്ടർ കനാലിലേക്കു തള്ളിയിട്ട് വീട്ടമ്മ. പ്രസന്നകുമാരി എന്ന 61 കാരിയാണ് മോഷ്ടാവിനെ കുടുക്കിയത്.മോഷ്ടാവായ ചെങ്കൽ ആറയൂർ സ്വദേശി വിജയദാസിനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് പരശുവയ്ക്കലാണ് സംഭവം.വീട്ടിലേക്കു നടന്നു പോവുകയായിരുന്ന പ്രസന്നകുമാരിയുടെ അടുത്തേക്കെത്തിയ വിജയദാസ് മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ കയറാൻ ശ്രമിക്കുകയായിരുന്നു.എന്നാൽ പിന്നാലെ ഓടിയ പ്രസന്നകുമാരി മോഷ്ടാനെ സ്കൂട്ടർ സഹിതം കനാലിലേക്ക് തള്ളിയിട്ടു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കനാലിൽ വീണ കള്ളനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി.പ്രദീപ് രാജി വച്ചു

കോട്ടയം : ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെ.ബി.പ്രദീപ് രാജിവെച്ചു. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷനായ കെ.ബി.പ്രദീപിനെ ഹൈക്കോടതിയില്‍ ദേവസ്വം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി നിയമിച്ചതിൽ വിവാദം ഉയർന്നിരുന്നു. സ്വര്‍ണക്കൊള്ളക്കേസില്‍...

ഇന്‍ഡിഗോ പ്രതിസന്ധി : നാല് ഉദ്യോഗസ്ഥരെ ഡിജിസിഎ പിരിച്ചു വിട്ടു

ന്യൂഡൽഹി : ഇന്‍ഡിഗോ പ്രതിസന്ധിയ്ക്ക് പിന്നാലെ നാല് ഫ്‌ളൈറ്റ് ഇന്‍സ്‌പെക്ടര്‍മാരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പിരിച്ചുവിട്ടു. ഇന്‍ഡിഗോയുടെ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥരാണ് നടപടി...
- Advertisment -

Most Popular

- Advertisement -