Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramവീട്ടിലെ പ്രസവത്തിനിടെ...

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം : മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി.കേസിൽ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് അസ്മയുടെ മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും പോസ്റ്റമോർട്ടത്തിൽ കണ്ടെത്തി.

ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടിൽ നടന്ന പ്രസവത്തെ തുടർന്ന് അസ്മ മരിക്കുന്നത്.അസ്മയുടെ അഞ്ചാമത്തേ പ്രസവമാണ് .അസ്മ ജന്മം നല്‍കിയ കുഞ്ഞ് നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

അതേസമയം ,വീട്ടിലെ പ്രസവത്തെ തുടർന്ന് രക്തം വാർന്ന് യുവതി മരിച്ചത് മനപൂർവമുള്ള നരഹത്യക്ക് തുല്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും ശക്തമായി എതിർക്കണമെന്നും മന്ത്രി വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്നത്തെ അറിയിപ്പുകൾ

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (18/06/2024) ചൊവ്വ   ● കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന വെൺപാല റേഷൻ ഷോപ്പ്, ബ്രഹ്മസ്വം മഠം, ഗോവിന്ദൻ കുളങ്ങര, ശ്രീവല്ലഭ, തിരുവാറ്റ, ചൂരത്തിൽ പടി, ചാലക്കുഴി പരിധിയിൽ പകൽ വൈദ്യൂതി മുടങ്ങും ●...

തൃശൂർ, പാലക്കാട് ജില്ലകളിൽ രണ്ടാം ദിനവും നേരിയ ഭൂചലനം

തൃശൂർ/പാലക്കാട്: തൃശൂരിലും പാലക്കാട്ടും ചില സ്ഥലങ്ങളിൽ രണ്ടാം ദിനവും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. തൃശ്ശൂരിൽ കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്.പാലക്കാട് തൃത്താല, ആനക്കര ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്...
- Advertisment -

Most Popular

- Advertisement -