Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകരിപ്പൂർ വിമാനത്താവളത്തിൽ...

കരിപ്പൂർ വിമാനത്താവളത്തിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട . 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി.അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് തിങ്കളാഴ്ച രാത്രി പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ കണ്ണൂർ മട്ടന്നൂര്‍ സ്വദേശി റിജില്‍, തലശ്ശേരി സ്വദേശി റോഷൻ എന്നിവർ പിടിയിലായി .കഞ്ചാവ് എത്തിച്ച ആൾ രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം നടക്കുകയാണ്.

തിങ്കളാഴ്ച രാത്രി അബുദാബിൽ നിന്ന് ഇത്തിഹാദ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ വന്ന യാത്രക്കാരനാണ് വലിയ ഒരു ട്രോളി ബാഗ് നിറയെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയത്.14 കവറുകളിലായാണ് കഞ്ചാവ് ട്രോളിയിൽ സൂക്ഷിച്ചിരുന്നത് .കഞ്ചാവ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്‍ക്കുകയായിരുന്ന റോഷനെയും റിജിലിനേയും സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് പിടികൂടുകയായിരുന്നു .

പൊലീസെത്തിയത് മനസ്സിലാക്കിയ കടത്തുകാരൻ ടാക്സി കാറിൽ രക്ഷപ്പെടുകയായിരുന്നു. പോലീസ് പിന്തുടരുന്നെന്നു മനസ്സിലാക്കി ലഗ്ഗേജും ഹാന്‍ഡ് ബാഗും കാറിലുപേക്ഷിച്ച് രക്ഷപ്പെട്ട യാത്രക്കാരനായി ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശൂരില്‍ എച്ച് വണ്‍ എന്‍ വൺ ബാധിച്ചു സ്ത്രീ മരിച്ചു

തൃശ്ശൂർ : തൃശൂരില്‍ എച്ച് വൺ എൻ വൺ ബാധിച്ച് 62-കാരി മരിച്ചു.തൃശൂർ എറവ് ആറാം കല്ല് സ്വദേശിനി മീനയാണ് മരിച്ചത്.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ തുടർന്ന്...

കൃഷി ഭവനിൽ നിന്നും കിറ്റുകൾ വിതരണം ചെയ്യുന്നു

കുറ്റൂർ : പോഷക തോട്ടം നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള കിറ്റുകൾ സബ്‌സിഡി നിരക്കിൽ കുറ്റൂർ കൃഷി ഭവനിൽ നിന്നും ലഭിക്കുന്നു.800 രൂപ വിലയുള്ള കിറ്റുകൾക്ക് 300/- രൂപ മാത്രം അടച്ചാൽ മതിയാകും. ആദ്യം രജിസ്റ്റർ...
- Advertisment -

Most Popular

- Advertisement -