Sunday, April 19, 2026
No menu items!

subscribe-youtube-channel

HomeNewsKottayamആധുനിക സാങ്കേതികവിദ്യ...

ആധുനിക സാങ്കേതികവിദ്യ കൃഷിയിൽ ഉപയോഗിക്കുമ്പോൾ കർഷകന്റെ ചെലവ് കുറയും: മന്ത്രി പി. പ്രസാദ്

കോട്ടയം : ആധുനിക സാങ്കേതികവിദ്യകൾ കൃഷിയിൽ ഉപയോഗിക്കുമ്പോൾ കർഷകരുടെ ചെലവ് കുറയുമെന്നും വരുമാനം വർധിപ്പിക്കാനാകുമെന്നും കാർഷികവികസന-കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.കോട്ടയം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഞാറ്റടി മഹോത്സവം പൂതൂർക്കാട്ടൻപത് പാടശേഖരത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. 

സ്മാർട്ട് ഫാമിങ് ആണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. ഡ്രോൺ പോലെയുള്ള സാങ്കേതികവിദ്യകൾ കൃഷിയിൽ പ്രയോജനപ്പെടുത്തുമ്പോൾ സാധാരണ ഉപയോഗിക്കുന്നതിനേക്കാൾ 40 ശതമാനം വിത്ത് കുറച്ച് ഉപയോഗിച്ചാൽ മതിയെന്നാണ് അനുഭവസ്ഥർ പറയുന്നത്. വിത്തിനുള്ള ചെലവ് കുറയുന്നതിനൊപ്പം മികച്ച വിളവും വരുമാനവും കർഷകന് ലഭിക്കുന്നു. സാധാരണ ഗതിയിൽ ഞാറു നടന്നതിനേക്കാൾ ചെലവ് കുറവാണ് യന്ത്രവൽകൃത ഞാറ് നടീലിനെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു .പാടത്ത് ഇറങ്ങി യന്ത്രവൽകൃതമായി ഞാറ് നട്ടാണ് ഞാറ്റടി മഹോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്. ചടങ്ങിൽ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോലീസ് സ്റ്റേഷനുകളിൽ മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാരിന് പ്രത്യേകശ്രദ്ധ: മുഖ്യമന്ത്രി

ചങ്ങനാശ്ശേരി: പോലീസ് സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധയാണ് പുലർത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചങ്ങനാശേരി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ഓൺലൈനായി...

സൂപ്പര്‍ ക്ലോറിനേഷന്‍ നാളെ

ആലപ്പുഴ : അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ വിവിധ പമ്പ് ഹൗസുകളില്‍ നിന്നും വിതരണം ചെയ്യുന്ന ജലം ജൂലൈ രണ്ട് മുതല്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നതിനാല്‍ അന്നേദിവസം ഉപയോഗിക്കരുതെന്ന് അസിസ്റ്റന്റ്...
- Advertisment -

Most Popular

- Advertisement -