Friday, April 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യ -പാക്...

ഇന്ത്യ -പാക് സംഘർഷം : ഇന്ന് ഡിജിഎംഒ തല ചർച്ച

ന്യൂഡൽഹി : ഇന്ത്യ -പാക് സംഘർഷത്തെത്തുടർന്നുള്ള ഡിജിഎംഒ തല ചർച്ച ഇന്ന് നടക്കും. ഇന്ന് 12 മണിക്കാണ് ഫോണിൽ ചർച്ച നടത്താൻ ധാരണയായിരിക്കുന്നത്. ചർച്ചയിൽനിന്ന് പാക്കിസ്ഥാൻ പിൻമാറില്ലെന്നാണ് സൂചന.  ഇന്നലെ രാത്രി അതിർത്തി മേഖലകളിൽ പാക്ക് ഷെല്ലാക്രമണമോ ഡ്രോൺ ആക്രമണമോ ഉണ്ടായിട്ടില്ല.

ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്നും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നുമാണ് സേനകൾ വ്യക്തമാക്കിയിട്ടുണ്ട് .പാകിസ്ഥാനെതിരായ നയതന്ത്ര, രാഷ്ട്രീയനടപടികൾ പിൻവലിക്കില്ല. പഹല്‍ഗാമിലെ 26 പേരുടെ മരണത്തിന് പ്രേരണയും പിന്തുണയും നൽകിയ ഭീകരവാദികളുടെ കേന്ദ്രങ്ങളെയും നേതാക്കളെയുമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ഇല്ലാതാക്കിയത്. അതിര്‍ത്തി കടന്നുള്ള ഏത് ഭീകരവാദ പ്രവര്‍ത്തനവും ഇനി യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന്‌ ഇന്ത്യ പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ബസിൻ്റെ മുൻഭാഗത്തെ ചില്ല് തകർന്നു വീണ് വിദ്യാർഥിനിക്ക് പരുക്കേറ്റു

അടൂർ : ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിൻ്റെ മുൻഭാഗത്തെ ചില്ല് തകർന്നു വീണ് വിദ്യാർഥിനിക്ക് പരുക്കേറ്റു. എംസി റോഡിൽ മിത്രപുരത്ത് വച്ച് ഇന്ന് ഉച്ചയ്ക്ക്  2ന് ആയിരുന്നു സംഭവം. ചെങ്ങന്നൂർ സ്വദേശിനിയായ വിദ്യാർഥിനി നേഹാ...

കാര്‍ അപകടത്തിൽ എഐസിസി സെക്രട്ടറി പി.വി.മോഹനനു പരുക്ക്

കോട്ടയം : എഐസിസി സെക്രട്ടറി പിവി മോഹനന് വാഹനാപകടത്തിൽ പരുക്ക്.പാലാ – രാമപുരം റോഡിൽ വെളുപ്പിന് 2.30ന് ആയിരുന്നു അപകടം. മോഹനൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ...
- Advertisment -

Most Popular

- Advertisement -