Tuesday, March 31, 2026
No menu items!

subscribe-youtube-channel

HomeNewsകുവൈറ്റിന്റെ എണ്ണക്കപ്പലിന് ...

കുവൈറ്റിന്റെ എണ്ണക്കപ്പലിന്  നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: ജീവനക്കാർ സുരക്ഷിതർ

ന്യൂഡൽഹി: കുവൈറ്റിന്റെ വലിയ എണ്ണക്കപ്പലുകളില്‍ ഒന്നായ അല്‍ സാല്‍മിക്ക് നേരെ ദുബൈയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ദുബൈ തുറമുഖത്ത് നങ്കൂരമിട്ട കപ്പല്‍ ഇറാന്‍ ആക്രമിച്ചതായി കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്‍ സ്ഥിരീകരിച്ചു. കപ്പലില്‍ 24 ജീവനക്കാരാണ് ഉള്ളത്. ഇവര്‍ സുരക്ഷിതരാണെന്നു കോര്‍പറേഷന്‍ അറിയിച്ചു.

ആക്രമണത്തില്‍ കപ്പലില്‍ തീപിടിത്തമുണ്ടായി. കപ്പലിനു കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 12.10ഓടെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടക്കുമ്പോള്‍ കപ്പലില്‍ നിറയെ അസംസ്‌കൃത എണ്ണ ശേഖരമുണ്ടായിരുന്നു. എണ്ണച്ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുമരകത്ത് കനത്ത കാറ്റിൽപ്പെട്ട് നിയന്ത്രണം തെറ്റി ഓട്ടോ പാടത്തേക്ക് വീണു

കോട്ടയം : കുമരകത്ത്‌ ഉണ്ടായ കനത്ത കാറ്റിൽ രണ്ടാം കലുങ്കിനു സമീപം റോഡില്‍ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങള്‍ നിയന്ത്രണം തെറ്റി.ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് അതിശക്തമായ കാറ്റ് കുമരകം ഭാഗത്ത് ഉണ്ടായത്.കാറ്റിൽ നിയന്ത്രണം തെറ്റി...

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരേ കേസെടുത്തു

കൊച്ചി : വൻവിജയം നേടിയ സിനിമ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു.എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ചാണ് എറണാകുളം മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി,...
- Advertisment -

Most Popular

- Advertisement -