Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsKasargodകാസർഗോഡ് പത്തുവസ്സുകാരിയെ...

കാസർഗോഡ് പത്തുവസ്സുകാരിയെ പീഡിപ്പിച്ച കേസ് : പ്രതി പിടിയിൽ

കാസർഗോഡ് : കാസർഗോഡ് കാഞ്ഞങ്ങാട് 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിഎന്ന് കരുതുന്നയാൾ പിടിയിൽ.കുടക് സ്വദേശി പിഎ സലീമാണ്(35) പിടിയിലായത്.ഇയാളെ ആന്ധ്രയിൽനിന്നാണു പൊലീസ് പിടികൂടിയത്.ഇയാൾ മുൻപും പോക്സോ, പിടിച്ചുപറി കേസുകളിലെ പ്രതിയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

മേയ് 15നു പുലർച്ചെ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയ സമയം വീട്ടിനുള്ളിൽ കടന്ന് ഉറങ്ങിക്കിടന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പീഡനത്തിനിരയാക്കിയശേഷം സ്വർണക്കമ്മലും കവർന്ന് കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു .കുടക് സ്വദേശിയായ ഇയാൾ 14 വർഷങ്ങൾക്ക് മുൻപാണ് കാഞ്ഞങ്ങാടുള്ള സ്ത്രീയെ വിവാഹം കഴിച്ച് ഇവിടെ താമസമാക്കിയത്.സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് ഇയാളിലേക്ക് എത്തിയത്.സലീമിനെ രാത്രിയോടുകൂടി കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഹാന്മ ബസവേശ്വരന്റെ  892-  മത്  ജയന്തി ആഘോഷം

കുറ്റൂർ: നവോത്ഥാന നായകൻ മഹാന്മ ബസവേശ്വരന്റെ  892-  മത്  ജയന്തി ആഘോഷം  ആൾ ഇന്ത്യ വീരശൈവ മഹാസഭ(  ലിംഗായത്ത്) തലയാർ 141-  നമ്പർ  ശാഖ മന്ദിരത്തിൽ നടന്നു.ശാഖ പ്രസിഡൻ്റ്  വിജയമ്മ ഈശ്വരൻ കുട്ടി ...

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറക്കും; ജാഗ്രത പാലിക്കണം

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഇന്ന്  (ഏപ്രിൽ 12) രാവിലെ 10 മണിക്ക് തുറക്കും.  ആലപ്പുഴ ജില്ല കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ ഉപദേശക സമിതിയോഗത്തിലാണ് തീരുമാനം. ഷട്ടർ തുറക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള...
- Advertisment -

Most Popular

- Advertisement -