Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ കെസി...

ആലപ്പുഴയിൽ കെസി വേണുഗോപാല്‍  മത്സരിക്കുമെന്ന് സൂചന

ആലപ്പുഴ : എംപിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. സ്വന്തം തട്ടകമായ ആലപ്പുഴയില്‍ നിന്നാവും വേണുഗോപാല്‍ മത്സരിക്കുക. ഇതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായുമായാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരോ മണ്ഡലവും കേന്ദ്രീകരിച്ച് വിശദമായി ചര്‍ച്ച നടത്തി കനഗോലു നേരത്തെ തന്നെ എഐസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മത്സരിച്ചാല്‍ വലിയ നേട്ടമുണ്ടാകുമെന്നാണ് കനഗോലു റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഐസിസിയുടെ തീരുമാനമെന്നാണ് അറിയുന്നത്.

യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ സംഘടനപരമായി സംസ്ഥാനത്തു നിന്നും നിലവിലുള്ള ഏറ്റവും മുതിര്‍ന്ന നേതാവായ വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും എന്ന് തന്നെയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഏതാണ്ട് ഒരു മാസമായി ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും കെ സി വേണുഗോപാല്‍ സജീവമായിട്ടുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ്‌ഐആര്‍ പൂരിപ്പിച്ച ഫോം നല്‍കാൻ ഇന്നുകൂടി അവസരം

തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) ഭാഗമായി എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണം വഴി പട്ടികയില്‍നിന്നു പുറത്താകുന്ന 24.95 ലക്ഷം പേരുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷൻ...

ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു

ആലപ്പുഴ : ആലപ്പുഴയിലെ സിപിഎം നേതാവ് ബിപിൻ സി ബാബു ബിജെപിയിൽ ചേർന്നു.മുൻ ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് ബിപിൻ സി ബാബുവാണ് ബിജെപിയിൽ ചേർന്നത്. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -