Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsതദേശ പൊതുതിരഞ്ഞെടുപ്പ്:...

തദേശ പൊതുതിരഞ്ഞെടുപ്പ്: ജില്ലയില്‍ 66.78 ശതമാനം പോളിംഗ്

പത്തനംതിട്ട: തദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയില്‍  66.78 ശതമാനം പോളിംഗ് രേഖപ്പെടുത്തി. (അന്തിമ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഇതില്‍ വ്യതിയാനം ഉണ്ടാകും). ആകെ 10,62,756 വോട്ടര്‍മാരില്‍ 7,09, 695 പേര്‍ വോട്ട് ചെയ്തു. പുരുഷ വോട്ടർമാർ 3,30, 212 (67.28 ശതമാനം) സ്ത്രീ വോട്ടർമാർ 3,79, 482 (66.35 ശതമാനം) ട്രാൻസ് ജെൻഡർ ഒന്ന് (33.33 ശതമാനം) എന്നിങ്ങനെ വോട്ട് രേഖപ്പെടുത്തി.

അടൂര്‍ നഗരസഭയില്‍ 64 ശതമാനം, പത്തനംതിട്ട നഗരസഭയില്‍ 67.87, തിരുവല്ല നഗരസഭയില്‍ 60.83,  പന്തളം നഗരസഭയില്‍ 71.28 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. പുളിക്കീഴ് ബ്ലോക്കില്‍ 66.75, മല്ലപ്പള്ളി ബ്ലോക്കില്‍ 66.94, കോയിപ്രം ബ്ലോക്കില്‍ 64.15, റാന്നി ബ്ലോക്കില്‍ 66.24, ഇലന്തൂര്‍ ബ്ലോക്കില്‍  66.69, പറക്കോട് ബ്ലോക്കില്‍ 68.25, പന്തളം ബ്ലോക്കില്‍ 68.66,  കോന്നി ബ്ലോക്കില്‍ 67.53 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്.

രാവിലെ ഒമ്പതിന് 1,54,254 പേര്‍ (14.51 ശതമാനം) വോട്ട് രേഖപ്പെടുത്തി.
10 ന് 2,25,525 പേര്‍ (21.22 ശതമാനം) വോട്ടുചെയ്തു. 11 ന് ആകെ 3,21,560 പേര്‍ ( 30.22 ശതമാനം) വോട്ടു രേഖപ്പെടുത്തി. ഉച്ചക്ക് 12 ന്  4,08,273 പേര്‍ (38.42 ശതമാനം) വോട്ടു ചെയ്തു.

ഉച്ചയ്ക്ക് ഒരു മണി വരെ ആകെ 4,73,087 പേര്‍ ( 44.51 ശതമാനം) വോട്ട് അവകാശം വിനിയോഗിച്ചു.  രണ്ടു മണിയോടെ ജില്ലയിലെ വോട്ടിംഗ് 50 ശതമാനം പിന്നിട്ടു. ഉച്ചകഴിഞ്ഞ് രണ്ടിന് ശേഷം 4,99,501 പേര്‍ (50.01 ശതമാനം) വോട്ടവകാശം വിനിയോഗിച്ചു. വൈകിട്ട് മൂന്ന്, നാല്, അഞ്ചിന്  5,84,807 പേര്‍ (55.03 ശതമാനം),  6,49,981  (61.11 ശതമാനം), 6,87,599 പേര്‍ (64.69 ശതമാനം) എന്നിങ്ങനെയാണ് കണക്ക്. വൈകിട്ട് ആറോടെ 7,03,764 പേര്‍(66.22 ശതമാനം) വോട്ടു രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബസിലെ യാത്രികന്റെ ജീവൻ രക്ഷിക്കാൻ കെ എസ് ആർ ടി സി  ആംബുലൻസായി

ത്യശൂർ : ബസിലെ യാത്രികന്റെ ജീവൻ രക്ഷിക്കാൻ കെ എസ് ആർ ടി സി  ആംബുലൻസായി ആശുപത്രിയിൽ എത്തി. ഇന്നലെ  രാവിലെ   മലക്കപ്പാറ നിന്നും ചാലക്കുടിക്ക് സർവീസ് വരുന്ന വഴി കൊന്നക്കുഴി ഭാഗത്തു...

സിദ്ധാർത്ഥിന്‍റെ മരണം : ദില്ലി എയിംസിൽ നിന്ന് വിദഗ്ധോപദേശം തേടി സിബിഐ

കൊച്ചി : പൂക്കോട് വെറ്റിനറി സർവകലാശാല രണ്ടാം വർഷ വിദ്യാർഥി സിദ്ധാർത്ഥിന്‍റെ മരണത്തിൽ സിബിഐ ദില്ലി എയിംസിൽ നിന്ന് വിദഗ്ധോപദേശം തേടി.ആത്മഹത്യയാണോ കൊലപാതകമാണോ മരണകാരണമെന്നതിൽ വ്യക്തത വരുത്താനാണ് എയിംസിനെ സിബിഐ സമീപിച്ചിരിക്കുന്നത്. ഒരു മെഡിക്കൽ...
- Advertisment -

Most Popular

- Advertisement -