Wednesday, November 12, 2025
No menu items!

subscribe-youtube-channel

HomeNewsKollamകൊട്ടിയത്ത് വ്യാപാര...

കൊട്ടിയത്ത് വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം: ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചത്

കൊല്ലം: കൊട്ടിയം ജംഗ്ഷനിൽ തിരുവനന്തപുരത്തേക്ക് പോകുന്ന സർവീസ് റോഡിലുള്ള ഷാർപ്പ് സ്റ്റുഡിയോയുടെ മൂന്നാമത്തെ നിലയിൽ വൻ തീപിടിത്തം.  ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് അനുമാനം. ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

തീപിടിത്തം ഉണ്ടായ കടയോട് ചേർന്ന് വസ്ത്ര നിർമ്മാണശാലകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.  തീ മറ്റ് കെട്ടിടങ്ങളിലേക്കോ സ്ഥാപനങ്ങളിലേക്കോ പടരാതിരിക്കാൻ അതീവ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ഫയർഫോഴ്സ് നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാലിന്യ പ്രശ്നം : കെ പി മോഹനൻ എംഎൽഎയെ നാട്ടുകാർ കയ്യേറ്റം ചെയ്തു

കണ്ണൂർ : കൂത്തുപറമ്പ് എംഎൽഎ കെ.പി.മോഹനനു നേരെ കയ്യേറ്റ ശ്രമം .മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനു പ്രതിഷേധിച്ചാണ് നാട്ടുകാർ കയ്യേറ്റം ചെയ്തത്. കണ്ണൂർ കരിയാടു വച്ച് ഇന്ന് രാവിലെയാണ് സംഭവം.കരിയാട്ടെ അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു...

ജില്ലാതല ഓണഘോഷം ഇന്ന് ആരംഭിക്കും

പത്തനംതിട്ട : സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, പത്തനംതിട്ട നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയിലെ ഓണഘോഷ പരിപാടികള്‍ ഓഗസ്റ്റ് 30 ശനിയാഴ്ച്ച മുതല്‍ സെപ്റ്റംബര്‍ 8 വരെ സംഘടിപ്പിക്കും....
- Advertisment -

Most Popular

- Advertisement -