Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഹണിട്രാപ്പില്‍ കുടുക്കി...

ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടത്തലുകൾ

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടത്തലുകൾ പുറത്ത്. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുകയും കെട്ടിത്തൂക്കി മര്‍ദിക്കുകയും ചെയ്തെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ആലപ്പുഴ, പത്തനംതിട്ട റാന്നി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ ചരൽക്കുന്ന്
സ്വദേശിയായ ജയേഷും ഭാര്യ രശ്മിയും പോലീസ് പിടിയിലായി.

ഒരു യുവാവിനെ അവശനാക്കി റോഡില്‍ ഉപേക്ഷിച്ചു. ഇയാളെ നാട്ടുകാർ കണ്ടെത്തി. പോലീസും എത്തി. എന്നാല്‍ മറ്റൊരു കഥയാണ് യുവാവ് പോലീസിനോട് പറഞ്ഞത്. ഇതില്‍ പോലീസിന് സംശയം തോന്നി. തുടരന്വേഷണത്തിലാണ് സത്യം പുറത്തു വന്നത്.

സമാനതകളില്ലാത്ത പീഡനമാണ് യുവാക്കള്‍ നേരിട്ടതെന്നാണ് ലഭിക്കുന്ന വിവരം. സെപ്റ്റംബര്‍ മാസം ഒന്നാം തീയതിയാണ് ആലപ്പുഴ സ്വദേശിയായ യുവാവ് മര്‍ദനത്തിന് ഇരയാകുന്നത്. റാന്നി സ്വദേശിയായ യുവാവിന് അഞ്ചാം തീയതിയാണ് മര്‍ദനം ഏല്‍ക്കേണ്ടിവന്നത്. പത്തനംതിട്ട ചരല്‍ക്കുന്നിലുള്ള ജയേഷിന്റെ വീട്ടില്‍വെച്ചാണ് സംഭവം നടക്കുന്നത്.

യുവാക്കളെ തന്ത്രത്തില്‍ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നാലെ വിവസ്ത്രരാക്കി യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന തരത്തില്‍ അഭിനയിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ശേഷം ജയേഷും രശ്മിയും ചേര്‍ന്ന് കൈകള്‍ കെട്ടുകയും കെട്ടിത്തൂക്കി മര്‍ദിക്കുകയുമായിരുന്നു. അതിക്രൂരമായാണ് ഇവര്‍ യുവാക്കളെ മര്‍ദിച്ചത്. രണ്ട് ദിവസങ്ങളിലായാണ് സംഭവം നടക്കുന്നത്.

ഒരു യുവാവിന്റെ ലൈംഗികാവയവത്തില്‍ 23 സ്റ്റാപ്ലര്‍ പിന്നുകള്‍ അടിച്ചതായും വിവരമുണ്ട്. കൈയിലെ നഖം പ്ലയര്‍ ഉപയോഗിച്ച് അമര്‍ത്തിയും പീഡനമുണ്ടായി. പ്രതികള്‍ സൈക്കോ മനോനിലയുള്ളവരെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.

ഈ വീട് കേന്ദ്രീകരിച്ച് ആഭിചാര ക്രിയ നടന്നുവെന്നും സംശയമുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തില്‍ 23ലേറെ തവണ സ്റ്റേപ്ലര്‍ അടിച്ചതായി പൊലീസ് പറഞ്ഞു. തളര്‍ന്നുവീണ ഒരു യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ഇവര്‍ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചതോടെ നടത്തിയ പൊലീസ് അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്.

യുവാവിനെ ഉപേക്ഷിച്ച ശേഷം വിവരം പുറത്തു വന്നാല്‍ വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം ഈ യുവാവിന്റെ പെണ്‍സുഹൃത്തിന്റെ ബന്ധുക്കളാണ് മര്‍ദ്ദിച്ചതെന്നും പറയണമെന്ന് ആവശ്യപ്പെട്ടു. ഇതു പ്രകാരം ആ യുവാവ് ചെയ്യുകയും ചെയ്തു. എന്നാല്‍ മൊഴിയിലുള്ളവരെ പോലീസ് വിളിച്ചു വരുത്തി. ചോദ്യം ചെയ്തപ്പോള്‍ അവര്‍ക്ക് പങ്കില്ലെന്ന് വ്യക്തമായി.

ഇതോടെയാണ് യുവാവിനെ വീണ്ടും ചോദ്യം ചെയ്തത്. ഇതോടെ സത്യം പുറത്തായി. ജയേഷിനൊപ്പം മുമ്പ് ജോലി ചെയ്ത വ്യക്തിയാണ് ഇയാള്‍. ഓണത്തിന് എന്നു പറഞ്ഞ് വീട്ടിലേക്ക് ജയേഷ് വിളിച്ചു വരുത്തുകയായിരുന്നു. സത്യം തിരിച്ചറിഞ്ഞ പോലീസ് ജയേഷിനേയും ഭാര്യയേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പതിനേഴുകാരനെ കഞ്ചാവുമായി അടൂർ പോലീസ് പിടികൂടി

അടൂർ : പഴകുളം ഭവദാസൻ മുക്കിൽ നിന്നും 1.3  ഗ്രാം കഞ്ചാവുമായി കൗമാരക്കാരനെ അടൂർ പോലീസ് പിടികൂടി. എസ് ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ലഹരിവസ്തുവിന്റെ ഉറവിടം തുടങ്ങിയ  വിവരങ്ങൾ...

സ്വാമിപാലം –  കൂട്ടുമ്മേൽ റോഡ് പണി ആരംഭിച്ചു

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലൂടെ കടന്നു പോകുന്ന  സ്വാമിപാലം -  കൂട്ടുമ്മൽ റോഡിൽ  തകർന്ന് കിടന്ന ഭാഗത്തെ പണികൾ  ആരംഭിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും,...
- Advertisment -

Most Popular

- Advertisement -