Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപൊന്നാനി കടൽപ്പുറത്തെ...

പൊന്നാനി കടൽപ്പുറത്തെ കൊലപാതകം : പ്രതി അറസ്റ്റിൽ

കോഴിക്കോട് : പൊന്നാനി കടൽത്തീരത്തു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.അഴീക്കൽ മാറാപ്പിന്റെ വീട്ടിൽ ഫാത്തിമയെ (23)യാണ് ഭർത്താവ് രായിൻമരക്കാർ വീട്ടിൽ മുഹമ്മദ് കൊലപ്പെടുത്തിയത്.ഇന്നലെ രാവിലെയാണ് പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് ഫാത്തിമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണലില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഇതിന് മുകളില്‍ മണല്‍വാരിയിടുകയും ചെയ്തിരുന്നു.

രാത്രി ഒന്നര വയസുള്ള കുഞ്ഞിനെയും ഫാത്തിമയെയും കൂട്ടി മുഹമ്മദ് കടപ്പുറത്ത് എത്തുകയും ഭാര്യയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ ഷാൾ കഴുത്തിലിട്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ സമീപത്തുകിടന്നിരുന്ന പായയിൽ മൃതദേഹം പൊതിഞ്ഞു തലയുടെ ഭാഗം മണലിൽ കുഴിച്ചുമൂടി.പിന്നീട് കുഞ്ഞിനെ തന്റെ ഉമ്മയെ ഏൽപിച്ച് കടന്നുകളഞ്ഞ ഇയാളെ പരപ്പനങ്ങാടിയിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ ലഹരിക്കടിമയാണെന്നും പൊലീസ് പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനപാതയിൽ വഴിവിളക്കുകളുടെ ഫ്യൂസ് ഊരിമാറ്റുന്നതായി പരാതി; പുനലൂർ– റാന്നി പാതയിൽ രാത്രിയാത്ര ദുരിതത്തിൽ

പത്തനംതിട്ട : പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പുനലൂർ മുതൽ റാന്നി വരെയുള്ള വിവിധ ഭാഗങ്ങളിൽ റോഡരികിലെ വഴിവിളക്കുകളുടെ ഫ്യൂസ് സാമൂഹികവിരുദ്ധർ ഊരിമാറ്റുന്നതായി പരാതി. വഴിവിളക്കുകൾ പ്രവർത്തനരഹിതമാകുന്നതോടെ രാത്രികാല യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും സുരക്ഷാഭീഷണി ഉയരുന്നതായാണ് നാട്ടുകാരുടെ...

തീർഥാടകർക്ക് ആശ്വാസമായി ചുക്കുവെള്ളവും ബിസ്ക്കറ്റും

ശബരിമല: ശബരിമലയിലെത്തുന്ന തീർഥാടകർക്ക് ആശ്വാസമായി ചുക്കുവെള്ളവും ബിസ്ക്കറ്റും. ദേവസ്വം ബോർഡ് വിതരണം ചെയ്യുന്ന തിളപ്പിച്ച ചുക്കുവെള്ളവും ബിസ്ക്കറ്റും വളരെ ആശ്വാസം നേരിടുന്നതായി ഭക്തർ പറഞ്ഞു.  പ്ലാസ്റ്റിക് കുപ്പികൾക്ക് നിരോധനമുള്ളതിനാൽ കൈയ്യിൽ വെള്ളം കരുതാതെയാണ്...
- Advertisment -

Most Popular

- Advertisement -