Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്‌റു ട്രോഫി...

നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം : എൻട്രികൾ ജൂലൈ 02 വരെ നൽകാം

ആലപ്പുഴ : 70-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള  മത്സരത്തിലേക്കുള്ള എൻട്രികൾ ജൂലൈ രണ്ട് വൈകിട്ട് അഞ്ച് വരെ നൽകാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്.

സൃഷ്ടികൾ മൗലികമായിരിക്കണം. എൻട്രികൾ അയക്കുന്ന കവറിൽ 70-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം.

ഒരാൾക്ക് ഒരു എൻട്രിയേ നൽകാനാകൂ. പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ പ്രത്യേകം പേപ്പറിൽ എഴുതി എൻട്രിക്കൊപ്പം സമർപ്പിക്കണം.
കമ്പ്യൂട്ടറിൽ തയ്യാറാക്കിയ എൻട്രികളും സ്വീകരിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 10,001 രൂപ സമ്മാനമായി നൽകും. വിധിനിർണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എൻട്രികൾ കൺവീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0477-2251349. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി : പാർലമെന്റ് ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും.വഖഫ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെ 16 ബില്ലുകൾ സമ്മേളനത്തിന്റെ പരിഗണനയ്‌ക്കായി സർക്കാർ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബർ 20 വരെയാണ് സമ്മേളനം. ഭരണഘടനാ ദിനമായ...

Kerala Lotteries Results : 03-07-2024 Fifty Fifty FF-101

1st Prize Rs.1,00,00,000/- FH 236912 (THIRUVANANTHAPURAM) Consolation Prize Rs.8,000/- FA 236912 FB 236912 FC 236912 FD 236912 FE 236912 FF 236912 FG 236912 FJ 236912 FK 236912 FL...
- Advertisment -

Most Popular

- Advertisement -