ന്യൂഡൽഹി : എൻഎസ്എസ് നേതൃത്വത്തിനെതിരെ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അനുവദിച്ചില്ലെന്ന് സി.വി. ആനന്ദബോസ് ഡൽഹിയിൽ നടന്ന മന്നം അനുസ്മരണപരിപാടിയിൽ വെളിപ്പെടുത്തി .എല്ലാ നായന്മാർക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകമെന്നും ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തുന്നതെന്നും ഗവർണർ പറഞ്ഞു. ഡൽഹിയിൽ മന്നത്തിൻ്റെ സ്‌മാരകം നിർമ്മിക്കണമെന്നും അതിനായി തന്റെ ഒരുമാസത്തെ ശമ്പളം സംഭാവന നൽകാമെന്നും അദ്ദേഹം അറിയിച്ചു .






