തിരുവല്ല : കാവുംഭാഗം ഓണംത്തുരുത്തിൽ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികം സമാപിച്ചു. ഉച്ചയ്ക്ക് 12 ന് ക്ഷേത്രം തന്ത്രി കാഞ്ഞിരപ്പള്ളി മഠം ഗോവിന്ദൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ദേവിക്ക് ഉരിയരി നിവേദ്യം ചടങ്ങുകൾ നടന്ന ശേഷം കരുനാട്ടുകാവ് ക്ഷേത്രത്തിലേക്ക് താലം എഴുന്നള്ളിപ്പും നടന്നു.
വാർഷികത്തോട് അനുബന്ധിച്ചു നടന്ന താലം എഴുന്നള്ളിപ്പിന് കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ സ്വീകരണം നൽകി. 2 ദിവസം നീണ്ടു നിന്ന ചടങ്ങുകളിൽ ഓണംത്തുരുത്തിൽ ക്ഷേത്രം ഭാരവാഹികളായ ടി ആർ രാധാകൃഷ്ണൻ ആചാരി (പ്രസിഡന്റ്), ജിനു വി ഓണംത്തുരുത്തിൽ (വൈസ് പ്രസിഡന്റ്), ഹരീഷ് കുമാർ എൻ (സെക്രട്ടറി), ജയൻ (ഖജാൻജി) എന്നിവർ നേതൃത്വം നൽകി.
കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ ഉപദേശക സമിതി പ്രസിഡന്റ് ശ്രീകുമാർ, വൈസ് പ്രസിഡന്റ് രമേശ് പൈ, സെക്രട്ടറി ആത്മാറാം, മറ്റു ഉപദേശക സമിതി അംഗങ്ങൾ തുടങ്ങിയവർ താലം എഴുന്നള്ളിപ്പിന് സ്വീകരണം നൽകി.