Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഓർത്തഡോക്സ് സഭ:...

ഓർത്തഡോക്സ് സഭ: മെത്രാപ്പോലീത്തമാരുടെ തിരഞ്ഞെടുപ്പ് ഇന്ന്

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയിലേക്കു പുതിയ 4 മെത്രാപ്പൊലീത്തമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഇന്ന്. പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയിലും വെട്ടിക്കൽ സെൻ്റ് തോമസ് ദയറയിലെ സെന്റ് ഗ്രിഗോറിയോസ് നഗറിലുമാണ് സഭയുടെ പാർലമെന്റായ നസ്രാണി പള്ളിയോഗം നടക്കുന്നത്. അസോസിയേഷൻ യോഗത്തിനു മുന്നോടിയായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പതാക ഉയർത്തി.

രാവിലെ മുളന്തുരുത്തി മാർ തോമൻ പള്ളിയിൽ കുർബാനയ്ക്കു ശേഷം സഭാ മാനേജിങ് കമ്മിറ്റിയോഗം ചേരും. 11.30നു പള്ളിയിൽ നിന്നു സമ്മേളന നഗരിയിലേക്കു വാദ്യമേളങ്ങളുടെ അകമ്പടിയോടെ വാഹന ഘോഷയാത്ര. 12.15നു വെട്ടിക്കൽ സെന്റ് ഗ്രിഗോറിയോസ് നഗറിൽ മലങ്കര മെത്രാപ്പൊലീത്തയെയും മെത്രാ പ്പൊലീത്തമാരെയും സ്വീകരിക്കും.  ഒന്നിനു യോഗനടപടികൾ ആരംഭിക്കും.

കോട്ടയം പഴയ സെമിനാരി അധ്യാപകൻ ഫാ.ഡോ.ഏബ്രഹാം വർഗീസ് ധ്യാനം നയിക്കും.  മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ കൽപന വായിക്കും.  തുടർന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പ്രതിനിധി കളെ അഭിസംബോധന ചെയ്യും.ശേഷം മെത്രാപ്പൊലീത്തമാരുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ത്രീ സുരക്ഷാ പദ്ധതി: അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് നിശ്ചയിച്ചു

തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് നിശ്ചയിച്ചു. ഈ സേവനങ്ങള്‍ക്ക് 40 രൂപയാണ് ഈടാക്കാനാകുക. കൂടാതെ രേഖകളുടെ സ്‌കാനിങ്, പ്രിന്റ് എന്നിവക്ക് നിലവിലെ...

ഇന്ത്യയും ജപ്പാനും തമ്മിൽ 10 ട്രില്യൺ യെൻ നിക്ഷേപത്തിന് കരാർ

ന്യൂഡൽഹി : ഇന്ത്യയിൽ 10 ട്രില്യൺ യെൻ നിക്ഷേപത്തിന് ജപ്പാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചിയും നടത്തിയ ചർച്ചയിൽ സാമ്പത്തികം, പ്രതിരോധം, സാങ്കേതികവിദ്യ, ഹരിത ഊർജ്ജം തുടങ്ങി വിവിധ...
- Advertisment -

Most Popular

- Advertisement -