Saturday, March 28, 2026
No menu items!

subscribe-youtube-channel

HomeSpiritualഓതറ പുതുക്കുളങ്ങര...

ഓതറ പുതുക്കുളങ്ങര പടയണി : ഭൈരവിക്കോലം ആസ്വാദകർക്ക് വിസ്മയവും ഭക്തർക്ക് അനുഗ്രഹവുമായി

തിരുവല്ല: കാലങ്ങളും ദേശങ്ങളും പറഞ്ഞു കേട്ടറിഞ്ഞ മഹാഭൈരവിക്കോലത്തെ നേരിട്ട് കണ്ട് തൊഴുന്നതിന് എത്തിയ ഭക്ത ജനസഞ്ചയത്താൽ  പുതുക്കുളങ്ങര ക്ഷേത്ര സന്നിധി നിറഞ്ഞു. ഒരാണ്ടത്തെ പ്രാർഥനയുടെയും കാത്തിരിപ്പിന്റെയും 28 ദിവസത്തെ പ്രയത്നത്തിന്റെയും പ്രതിഫലനമായി ഭദ്രകാളിയുടെ വിരാട രൂപത്തെ എഴുന്നള്ളിച്ചു.

കിഴക്ക് നിന്ന് ക്ഷേത്ര മുറ്റത്തേക്ക് എത്തിച്ച ഭൈരവിക്കോലം ആസ്വാദകർക്ക് വിസ്മയവും ഭക്തർക്ക് അനുഗ്രഹവുമായി മാറി.പുലർച്ചെ ഒരു മണിയോടെ പടയണിക്കളത്തിൽ പുലവൃത്തത്തോടെ പടയണിയുടെ ചടങ്ങുകൾ ആരംഭിച്ചു. മഹാഭൈരവിക്കോലത്തിൻറെ പാളചെത്തുന്ന ജോലികൾ വ്യാഴം രാത്രി മുതൽ ആരംഭിച്ചിരുന്നു.

അന്തരയക്ഷി, സുന്ദര യക്ഷി എന്നിവയും മാടൻ, കരിമറുത, പക്ഷി, തുടങ്ങിയ കോലങ്ങളും  ചെറിയ ഭൈരവിക്കോലവും സമാപന പടയണിയിൽ പുതുക്കുളങ്ങര പടയണിക്കളത്തിലെത്തി.പുലർച്ചെ അഞ്ചരയോടെ  അൻപതടിയോളം ഉയരത്തിലുള്ള മഹാഭൈരവിക്കോലം ഒന്നിനു താഴെ വരിയായി ഒരുക്കിയ  അഞ്ച് വലിയ മുഖങ്ങളുമായി തീപ്പന്തത്തിന്റെ  വെളിച്ചത്തിൽ എഴുന്നള്ളി. ഭദ്രകാളിയുടെ വിരാട രൂപമായ മഹാഭൈരവിക്കോലത്തിൽ ഭദ്രകാളിയുടെ കർണാഭരണങ്ങളായി വരച്ചിരിക്കുന്നത് സിംഹവും ആനയുമാണ്.

കോലത്തിന്റെ തിരുമുടിയായി സങ്കൽപ്പിക്കുന്ന കുരുത്തോല അല്ലികളും അതിനുള്ളിൽ നാഗമുഖങ്ങളും വരച്ചു ചേർത്തിരിക്കുന്നു. അതിനുള്ളിൽ 66 മുഖങ്ങൾ ഏറ്റവും പുറത്തുള്ള വരിയിലും അതിനുള്ളിലായി 17 വരികളിലായി നൂറ് കണക്കിന് മുഖങ്ങളും വരച്ച് ചേർത്തിരുന്നു.വ്യാഴം പുലർച്ചെ വരട്ടാറിന് സമീപം പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് പടയണിപ്പെരുമയിലെ വിസ്മയയമായ മഹാഭൈരവിക്കോലത്തിൻറെ എഴുന്നള്ളത്ത് നടന്നത്.

സാധാരണ ഭൈരവിക്കോലങ്ങൾ തലയിൽ എടുത്ത് തുള്ളുകയാണ് പതിവ്. 101 പച്ചക്കമുകിൻ പാളയിൽ തീർത്ത ഭൈരവിക്കോലങ്ങൾ വരെ തലയിലെടുത്ത് കലാകാരന്മാർ ചുവട് വയ്ക്കും. ഇതിന്റെ പത്തിരട്ടി വലിപ്പമുള്ള കോലമായതിനാൽ തടികൊണ്ടുള്ള ചക്രങ്ങളും ചട്ടവും ഉപയോഗിച്ചാണ് കോലം കളത്തിൽ എത്തിക്കന്നത്. ഇരുട്ടിന്റെ പശ്ചാത്തലത്തിൽ കോലത്തിൽ സ്ഥാപിച്ച 51 പന്തത്തിന്റെയും ചൂട്ടുകറ്റയുടെയും അകമ്പടിയിൽ എത്തുന്ന മഹാഭൈരവിക്കോലം നാടൻ കലാരംഗത്തെ ഒരു വിസ്മയമാണ്.

ചെത്തിമിനുക്കിയ 1001 പച്ചക്കമുകിൻ പാളയിൽ പ്രകൃതി വർണങ്ങൾ ചാലിച്ച് എഴുതിയ മഹാ ഭൈരവിക്കോലം. 35 ചിത്രകലാകാരന്മാരുടെ 50 മണിക്കൂറത്തെ അദ്ധ്വാനത്തിൻറെ ഫലമാണ്. അത് തയ്യാറാക്കുന്ന ചട്ടവും ചാടും ഒരുക്കാൻ പോലും പത്ത് ദിവസത്തെ അദ്ധ്വാനം വേണ്ടി വന്നു. പടയണിയുടെ സമാപന നാളിൽ വഞ്ചിപ്പാട്ടിൻറെയും പടയണിപ്പാട്ടിൻറെയും അകമ്പടിയിൽ മഹാഭൈരവിക്കോലം എഴുന്നള്ളുമ്പോൾ അത് ഒരാണ്ടു മുഴുവൻ കാത്തിരുന്ന കർഷക ജനതയുടെ വിശ്വാസത്തിൻറെ സമർപ്പണമായി മാറി.

പുലർച്ചെ നടന്ന മംഗള ഭൈരവിക്കോലത്തോടെയാണ് പടയണി ചടങ്ങുകൾ സമാപിച്ചത്. ഇനി മഹാഭൈരവിക്കോലം അഴിക്കുന്ന ചടങ്ങ് വിഷു ദിനത്തിൽ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് ഉരുൾപൊട്ടൽ : ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ വിദഗ്ധ സംഘം ഇന്നെത്തും

വയനാട് : വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ വിദഗ്ധ സംഘം ഇന്നെത്തും .മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘമാണ് പ്രദേശത്ത് പരിശോധന നടത്തുന്നത് . ദുരന്തപ്രദേശത്തെയും...

വിമാനത്താവളത്തിൽ വാക്കുതർക്കം : നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ

ഹൈദരാബാദ് : ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തെത്തുടർന്ന് നടൻ വിനായകനെ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കൊച്ചിയിൽ നിന്നും ഹൈദരാബാദിലെത്തിയതായിരുന്നു വിനായകൻ. അവിടെ നിന്നും ഗോവയ്ക്ക് കണക്ഷൻ ഫ്ലൈറ്റ്...
- Advertisment -

Most Popular

- Advertisement -