Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeSpiritualനമ്മിലെ ഉണർവ്വ്...

നമ്മിലെ ഉണർവ്വ് മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നയിക്കണം: റവ. ഡോ. രാജാസിംങ്ങ്

തിരുവല്ല:  ക്രൂശിതനായ ക്രിസ്തുവിന്റെ മഹത്വം മറ്റുള്ളവരിലേക്ക് പകരപ്പെടാനും  ദൈവീക ഉണർവിലൂടെ നമുക്ക് കഴിയണമെന്നും, ജീവന്റെ  ഉറവിടമായ യേശുവിലൂടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മനുഷ്യനെ പുതിയ സൃഷ്ടിയായി രൂപാന്തരപ്പെടുത്തുമെന്നും റവ. ഡോ. രാജാസിംങ്ങ്. സെൻറ് തോമസ് ചർച്ച് ഓഫ് ഇന്ത്യ 64-ാമത് ജനറൽ കൺവെൻഷന്റെ നാലാം ദിനത്തിലെ രാവിലത്തെ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റവ. സജി മാത്യു പരിഭാഷപ്പെടുത്തി. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിച്ചു.

ബ്രദർ സാജു ജോൺ മാത്യു പ്രഭാത ബൈബിൾ ക്ലാസിന് നേതൃത്വം നൽകി. ഉച്ചക്ക് ശേഷം നടത്തപ്പെട്ട പൊതുയോഗത്തിലും റവ. ഡോ. രാജാസിംങ്ങ് പ്രസംഗിച്ചു. റവ. മർക്കോസ് സി.പി പരിഭാഷപ്പെടുത്തി. വൈകിട്ടത്തെ പൊതുയോഗത്തിൽ സാജു ജോൺ മാത്യു പ്രസംഗിച്ചു. വികാരി ജനറാൾ  റവ. ടി.കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു.

വെല്ലൂർ ശാലോം ഭവനു വേണ്ടി റവ. ഡോ. ഫിന്നി അലക്സാണ്ടർ, പ്രകാശപുരം ആശ്രമത്തിനു വേണ്ടി റവ. സി.പി. മർക്കോസും റിപ്പോർട്ടവതരിപ്പിച്ചു.റവ. വർഗീസ് ഫിലിപ്പ്, റവ. ടോണി തോമസ്, റവ. ജോൺസൻ മാത്യു, റവ. അനിൽ കുമാർ എസ്. എ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ബിഷപ്പ് ഡോ. ടി.സി ചെറിയാൻ, സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു, റവ. കെ.എസ് ജെയിംസ്, റവ. ശമുവേൽ മാത്യു, റവ. ആർ ലാസർ എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

കൺവെൻഷനിൽ നാളെ

7.30:ബൈബിൾ ക്ലാസ്: ബ്രദർ. സാജു ജോൺ മാത്യു
9.30:മധ്യസ്ഥ പ്രാർത്ഥന
10.00: മിഷനറി യോഗം: സേവിനി സമാജം- പ്രസംഗം: ബ്രദർ. സാജു ജോൺ മാത്യു
ഉച്ചക്ക് ശേഷം 2 മണി: പൊതുയോഗം- ബ്രദർ സാജു ജോൺ മാത്യു
6.30: പൊതുയോഗം
ജൂബിലി മെമ്മോറിയൽ ബൈബിൾ കോളജ്, ഹിന്ദി ബെൽറ്റ് മിഷൻ- മിഷനറി യോഗം
പ്രസംഗം: റവ. ഡോ. രാജാസിംങ്ങ് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

പത്തനംതിട്ട : കുമ്പഴ - കോന്നി റോഡിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഐരവൺ വേലംപറമ്പിൽ എം.ജി.ജോഷ്വാ ( സുകു -63) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പുളിമുക്കിൽ ആയിരുന്നു...

Kerala Lottery Results : 16-03-2025 Akshaya AK-693

1st Prize Rs.7,000,000/- AF 498089 (NEYYATTINKARA) Consolation Prize Rs.8,000/- AA 498089 AB 498089 AC 498089 AD 498089 AE 498089 AG 498089 AH 498089 AJ 498089 AK 498089...
- Advertisment -

Most Popular

- Advertisement -