Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപി. വിജയന്...

പി. വിജയന് ക്ലീൻ ചിറ്റ് ; പുണ്യം പൂങ്കാവനം പദ്ധതി തുടരാമെന്ന് സർക്കാർ

തിരുവനന്തപുരം : ശബരിമലയിലെ ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ പണപ്പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ എഡിജിപി പി. വിജയന് ക്ലീൻചീറ്റ് .പുണ്യം പൂങ്കാവനം പദ്ധതിയിൽ നോഡൽ ഓഫീസർ പി വിജയനെതിരെ അജിത് കുമാ‍ർ നൽകിയ റിപ്പോർട്ട് തള്ളി പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി.

പദ്ധതിയുടെ മറവിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതിയിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് എഡിജിപി എം. ആർ. അജിത് കുമാറിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു.പി വിജയനെതിരെ ഗുരുതര ആരോപണങ്ങളടക്കുന്ന റിപ്പോർട്ടാണ് ഹൈക്കോടതിയിൽ അജിത്‌ കുമാർ നൽകിയത്.തുടർന്ന് സർക്കാർ തലത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.

ആഭ്യന്തര സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ പദ്ധതിയുടെ നടത്തിപ്പിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന കണ്ടെത്തലുകളെത്തുടർന്നാണ് പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കിയത്. ശബരിമലയെ മാലിന്യമുക്തമായി നിലനിർത്തുന്നതിനായി പൊലീസ് നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് പുണ്യം പൂങ്കാവനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം മെയ് രണ്ടുമുതല്‍

തിരുവനന്തപുരം : സംസ്ഥാന സിലബസുള്ള സ്‌കൂളുകളില്‍ 2026-27 അധ്യയനവര്‍ഷം എല്ലാ ക്ലാസിലേക്കുമുള്ള പ്രവേശനം മെയ് രണ്ടിന് ആരംഭിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ ക്ലാസ് തുടങ്ങും. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന്...

സമാധാനത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനായി പ്രാർത്ഥിക്കാം: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: യുദ്ധങ്ങൾ ലോകത്ത് അസമാധാനം വിതയ്ക്കുകയാണെന്നും സമാധാനത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനായി പ്രാർത്ഥിക്കണമെന്നും മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ച്...
- Advertisment -

Most Popular

- Advertisement -