തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ കർദിനാൾ മാർ ആലഞ്ചേരിയെ സന്ദർശിച്ച് ആശംസകൾ നേർന്ന് രാജീവ് ചന്ദ്രശേഖർ. പാളയം ലൂർദ് ഫെറോന പള്ളിയിലെത്തിയാണ് അദ്ദേഹം ആലഞ്ചേരിയെ കണ്ടത്. അനൗദ്യോഗിക കൂടിക്കാഴ്ചയായിരുന്നെന്ന് കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു.
ഈസ്റ്റർ ദിനത്തിൽ മുനമ്പം വിഷയത്തിലും രാജീവ് ചന്ദ്രശേഖർ പ്രതികരണം നടത്തി. മുനമ്പം വിഷയം ആരാണ് പരിഹരിക്കുന്നത് കാത്തിരുന്നു കാണാം എന്ന് അദ്ദേഹം പറഞ്ഞു. 35 വർഷം കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ എന്താണ് ചെയ്തത്. വഖഫ് ബിൽ നടപ്പിലാകുമ്പോൾ മുനമ്പം പ്രശ്നത്തിലും പരിഹാരം ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം’ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു