Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകൈനകരി പഞ്ചായത്തിൽ...

കൈനകരി പഞ്ചായത്തിൽ റോഡുകളുടെ നിർമ്മാണത്തിന് തുടക്കം

ആലപ്പുഴ : കൈനകരി ഗ്രാമ പഞ്ചായത്ത് രണ്ട്, മൂന്ന് വാർഡുകളിലെ റോഡുകളുടെ നിർമ്മാണത്തിന് തുടക്കമായി. എൽസി ജെട്ടിക്ക് സമീപം നടന്ന ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.

2024-25 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  നിർമ്മാണം. മൂന്നാം വാർഡിൽ കല്ലുപാലം മുതൽ എൽസി ജെട്ടി വരെയുള്ള 480 മീറ്റർ, രണ്ടാം വാർഡിൽ ആലുംന്തറ മുട്ടു മുതൽ വടക്കോട്ട് 420 മീറ്റർ എന്നിങ്ങനെയാണ് റോഡുകൾ  നിർമ്മിക്കുന്നത്.

20 ലക്ഷം രൂപയാണ് ചെലവ്. വർഷങ്ങളായി കൈനകരിയിലെ പാടശേഖര ബണ്ടുകളിൽ ജല ഗതാഗതത്തെ ആശ്രയിച്ച് താമസിക്കുന്നവർക്ക് പുതിയ റോഡ് ആശ്വാസമാകും. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവ് അധ്യക്ഷയായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യാത്രയയപ്പ് യോഗത്തിലേക്ക് പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ

കണ്ണൂർ : എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ അരുൺ കെ വിജയൻ. പൊലീസിനു നൽകിയ മൊഴിയിലും കലക്ടർ ഇക്കാര്യം ആവർത്തിച്ചു. നവീൻ ബാബുവുമായി ഉണ്ടായിരുന്നത്...

വിവിധ തസ്തികകളിൽ അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ അപേക്ഷിക്കാം. ഒക്ടോബർ 21 മുതൽ നവംബർ 5 വൈകിട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം....
- Advertisment -

Most Popular

- Advertisement -