Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKochiമൂവാറ്റുപുഴയിൽ വീട്ടിനുള്ളിൽ...

മൂവാറ്റുപുഴയിൽ വീട്ടിനുള്ളിൽ വെടിവയ്പ് : ഒരാൾക്ക് ഗുരുതര പരുക്ക്

കൊച്ചി : മൂവാറ്റുപ്പുഴയിൽ ബന്ധുക്കൾ തമ്മിലുള്ള തര്‍ക്കത്തിനിടെ വീട്ടിനുള്ളിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് ഗുരുതര പരുക്ക്.മൂവാറ്റുപുഴ കടാതിയിൽ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം.സഹോദരിമാരുടെ മക്കളായ കടാതി മംഗലത്ത് വീട്ടില്‍ നവീനും കിഷോറും തമ്മിലാണ് തര്‍ക്കമുണ്ടായത്. തർക്കത്തെത്തുടർന്ന് കിഷോർ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവയ്ക്കുകയായിരുന്നു.

വയറിന് വെടിയേറ്റ നവീനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു .നവീനും കിഷോറും തമ്മിൽ നേരത്തെയും വഴക്ക് ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.ലൈസൻസുള്ള തോക്കാണ് കിഷോറിന്റെ കൈവശമുള്ളത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ണുമാന്തി യന്ത്രം മറിഞ്ഞ് പശ്ചിമ ബംഗാൾ സ്വദേശി മരിച്ചു

പന്തളം : മണ്ണുമാന്തി യന്ത്രം മറിഞ്ഞ് പശ്ചിമ ബംഗാൾ സ്വദേശി മരിച്ചു. കുളനട കടലിക്കുന്ന് വട്ടയത്ത് ഇന്ന് ഉച്ചയ്ക്ക് 2.30 നായിരുന്നു സംഭവം. പശ്ചിമ ബംഗാൾ സ്വദേശി സൂരജ് (31) ആണ് മരിച്ചത്....

അണ്ടർ വാട്ടർ ടണൽ ആൻ്റ്  മറൈൻ എക്‌സ്‌പോ ഉദ്ഘാടനം

തിരുവല്ല: മർച്ചന്റ്സ് അസോസിയേഷനും ഗ്രീന്‍ടെക് അഗ്രിടെക്‌നോളജീസ് സര്‍വ്വീസും സംയുക്തമായി നഗരസഭ ഗ്രൗണ്ടില്‍ നടത്തുന്ന അണ്ടര്‍ വാട്ടര്‍ ടണല്‍ ആൻ്റ്  മറൈന്‍  എക്സ്പോയുടെ ഉദ്ഘാടനം  ചലചിത്രതാരം രജീഷ വിജയന്‍ നിര്‍വ്വഹിച്ചു.  ചലചിത്ര സീരിയല്‍ താരം...
- Advertisment -

Most Popular

- Advertisement -