Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഅശ്ലീലസന്ദേശങ്ങൾ അയക്കുകയും...

അശ്ലീലസന്ദേശങ്ങൾ അയക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത പ്രതി പിടിയിൽ

പത്തനംതിട്ട :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീലസന്ദേശങ്ങൾ അയക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത പ്രതിയെ ആറന്മുള പോലീസ് പിടികൂടി. ആറന്മുള തെക്കേമല,പുന്നക്കാടു ചിറയിൽ, കുന്നേൽ ഹൌസിൽ കണ്ണനെന്ന അബു കണ്ണൻ( 31) ആണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിപ്രകാരം എസ് ഐ വി വിഷ്ണുവാണ്‌ കേസെടുത്തത്.

തുടർന്ന് വനിതാ എസ് ഐ കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞവർഷം നവംബർ 12 നാണ് സംഭവം. കുട്ടിയുടെ ഫോണിലേക്ക് ഫേസ്ബുക് മെസ്സഞ്ചർ വഴി  അശ്ലീല സന്ദേശങ്ങൾ അയച്ചു ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും, കുട്ടി വീട്ടിൽ നിന്നും പുറത്തുപോകുമ്പോൾ പിന്തുടർന്ന് ശല്യം ചെയ്യുകയും ചെയ്തു എന്നതാണ് പരാതി.

എസ് ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ  പ്രതിയെ വീടിനടുത്തുനിന്നും  കസ്റ്റഡിയിലെടുക്കുകയായിരുന്നു.  ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയോജനങ്ങൾക്കായി ജെറിയാട്രിക് മെഡിക്കൽ ക്യാമ്പ്

റാന്നി : വാർദ്ധക്യം ആനന്ദകരം ആയുഷ്ലൂടെ എന്ന സന്ദേശവുമായി ജില്ല ഹോമിയോ ആശുപത്രി കൊറ്റനാടിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ജെറിയാട്രിക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 2 ന് രാവിലെ 9 ന് കുമ്പളന്താനം...

കൊച്ചിയിലെ കുഞ്ഞിന്റെ മരണം : കുറ്റം സമ്മതിച്ച് 23-കാരിയായ അമ്മ

കൊച്ചി : എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് 23-കാരിയായ യുവതി. സമീപത്തെ ഫ്ലാറ്റിലെ താമസക്കാരിയായ അമ്മ പ്രസവിച്ചു മൂന്ന് മണിക്കൂറിനുള്ളിൽ കുഞ്ഞിനെ റോഡിലേയ്ക്ക്...
- Advertisment -

Most Popular

- Advertisement -