Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsകച്ചവട സ്ഥാപനത്തിൻ്റെ...

കച്ചവട സ്ഥാപനത്തിൻ്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന രണ്ട് പേരെ പോലീസ് പിടികൂടി

തിരുവല്ല :  വള്ളംകുളത്ത് കച്ചവട സ്ഥാപനത്തിൻ്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന രണ്ട് പേർ പോലീസിന്റെ പിടിയിലായി. സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്ക് അടക്കം നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റു വന്നിരുന്ന വള്ളംകുളം കാവുങ്കൽ ഓടുവേലിൽ വീട്ടിൽ സോമൻ ( 70) , വള്ളംകുളം കളപ്പുരയ്ക്കൽ വീട്ടിൽ സോമേഷ് ( 35 ) എന്നിവരാണ് പിടിയിലായത്. ഇരുവരിൽ നിന്നുമായി രണ്ടായിരത്തോളം പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിൽ ആയിരുന്ന ഇരുവരെയും വെള്ളിയാഴ്ച വൈകിട്ടോടെ ആണ് പിടികൂടിയത്. പിടിയിലായ രണ്ടുപേരും വർഷങ്ങളായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റു വന്നതായി  പോലീസ് പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീർത്ഥാടകരുടെ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം

കൊല്ലം : കൊല്ലം നിലമേലില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം.കാറിലുണ്ടായിരുന്ന തിരുവനന്തപുരം പൂജപ്പുര പുന്നമുകള്‍ സ്വദേശികളായ ബിച്ചു ചന്ദ്രന്‍, സതീഷ് എന്നിവരാണ് മരിച്ചത്.കാറിലുണ്ടായിരുന്ന കുട്ടിയുടെ നില...

ഗോവിന്ദ ചാമിയുടെ ജയിൽചാട്ടം : 4 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂർ : കൊടുംകുറ്റവാളി ഗോവിന്ദ ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപെട്ടതിനെ തുടർന്ന് 4 ജയിൽ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ.ജയിൽ സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹെഡ് വാർഡൻ...
- Advertisment -

Most Popular

- Advertisement -