തെക്കൻ കേരളത്തിൽ ആദ്യമായി മത്സ്യകന്യകകളുടെ അഭ്യാസപ്രകടനവും, കടലിനടിയിലൂടെ സഞ്ചരിക്കുന്ന പ്രതീതി തോന്നിപ്പിക്കുന്ന അണ്ടർവാട്ടർ ടണൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വാദ്യകരമാകുന്നു. അരാപൈമ, അലിഗേറ്റർ, പിരാന തുടങ്ങിയ അപൂർവയിനം മീനുകൾ ഉൾപ്പെടെ നൂറുകണക്കിന് വർണ്ണ മത്സ്യങ്ങളെ ഇവിടെ കാണാൻ കഴിയും.
ഗ്ലാസ് അക്വേറിയത്തിൽ ആയിരക്കണക്കിന് ലിറ്റർ വെള്ളത്തിൽ ക്രമീകരിച്ചിരിക്കുന്ന പൂളിലാണ് റഷ്യൻ സുന്ദരികൾ മത്സ്യകന്യകകളെ അവതരിപ്പിക്കുന്നത്. എക്സ്പോ ഏരിയയും വ്യാപാരമേളയും പൂർണമായും ശീതീകരിച്ചിട്ടുണ്ട്. അരുമ മൃഗങ്ങൾക്കും പക്ഷികൾക്കുമൊപ്പം സെൽഫി എടുക്കാനും സൗകര്യമുണ്ട്. പൂർണ്ണമായും ശീതീകരിച്ച് കൺസ്യൂമർ സ്റ്റാളുകളിൽ പഴയകാല മിഠായി മുതൽ ഫർണിച്ചർ വരെയുണ്ട്. ആകർഷകമായ വിലക്കുറവിൽ ഹൈ പ്രഷർ കാർ വാഷർ, ബോഡി മസ്സാജർ, ടവർ ഫാൻ, പവർ സേവർ എന്നിവയും ലഭ്യമാണ്.
രുചികരമായ ഭക്ഷണ വിഭവങ്ങളുമായി ഫുഡ് കോർട്ടും കുട്ടികൾക്ക് മുതിർന്നവർക്കും ഉല്ലസിക്കാനായി ഹൈടെക് അമ്യൂസ്മെൻറ് പാർക്കും ഫാമിലി ഗെയിമും എക്‌സ്പോയുടെ ഭാഗമായിട്ടുണ്ട്.
എല്ലാദിവസവും രാവിലെ 11 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രദർശനം. ടിക്കറ്റ് നിരക്ക് 100 രൂപ. സ്കൂളുകൾ, കോളേജുകൾ, മതപഠന സ്ഥാപനങ്ങൾ, വെക്കേഷൻ ബൈബിൾ സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നും 50 പേരിൽ കുറയാത്ത ഗ്രൂപ്പുകളായി എത്തുന്ന വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഡിസ്കൗണ്ട് ഉണ്ട്. ബന്ധപ്പെടേണ്ട നമ്പർ 9747964954, 8086041676