Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsഎം ഡി...

എം ഡി എം എ യുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

പത്തനംതിട്ട :  കെ എസ് ആർ ടി സി ബസിൽ വില്പനയ്ക്കായി  ബംഗളുരുവിൽ നിന്നും കടത്തിക്കൊണ്ടുവന്ന 97 ഗ്രാം എം ഡി എം എയുമായി രണ്ട് യുവാക്കൾ  അടൂരിൽ പിടിയിലായി. അടൂർ കണ്ണംകോട് പൂതക്കുഴി തെക്കേതിൽ യാസിൻ(23),ചെട്ടിയാർ  വീട്ടിൽ മേലേതിൽ ഫറൂഖ്(23) എന്നിവരെയാണ് അടൂർ പോലീസും ജില്ലാ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.

ബുധനാഴ്ച രാവിലെ 10.30-നാണ് സംഭവം. ബംഗുളുരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് യുവാക്കൾ പോലീസിനോട് വെളിപ്പെടുത്തി. ബംഗുളുരുവിൽ നിന്നും ട്രെയിനിൽ വന്ന് തിരുവല്ലയിൽ ഇറങ്ങി,  കെഎസ്ആർടിസി ബസിൽ കയറിയതാണെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. രഹസ്യവിവരം ലഭിച്ചത് അനുസരിച്ച് ഡാൻസാഫ് സംഘവും പോലീസും അടൂരിൽ കാത്തുനിൽക്കുകയായിരുന്നു. തുടർന്ന്, അടൂർ കെഎസ്ഇബി ഓഫീസിനു സമീപം വച്ച് ബസ് തടഞ്ഞു നിർത്തി യുവാക്കളെ പിടികൂടി.

ഡാൻസാഫ് സംഘത്തിനൊപ്പം അടൂർ എസ്എച്ച്ഒ ശ്യാം മുരളി, എസ്ഐമാരായ ഡി.സുനിൽകുമാർ, എം.ജി.അനൂപ്, രാധാകൃഷ്ണൻ, എഎസ്ഐ മഞ്ജുമോൾ, സിപിഒമാരായ ആർ.രാജഗോപാൽ, ശ്രീവിശാഖ്, ഗോപൻ,രാഹുൽ എന്നിവർ നടപടികളിൽ പങ്കെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജ്യം 6.8 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ

ന്യൂഡൽഹി : വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി 6.3 ശതമാനത്തിനും 6.8 ശതമാനത്തിനുമിടയില്‍ വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ.കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച...

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: ചമ്പക്കുളം കനാല്‍ ജെട്ടി പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ അറ്റകുറ്റ പണികള്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിരോധനം ഏർപ്പെടുത്തി. പാലത്തിലൂടെയുള്ള ഗതാഗതം ജൂണ്‍ 14 മുതല്‍ ഭാഗീകമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു
- Advertisment -

Most Popular

- Advertisement -