Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsവോട്ടര്‍പട്ടിക പുതുക്കല്‍...

വോട്ടര്‍പട്ടിക പുതുക്കല്‍ : താലൂക്ക്, വില്ലേജ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

പത്തനംതിട്ട : ഇലക്ഷന്‍ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക പുതുക്കല്‍ ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായുള്ള സ്‌പെഷ്യല്‍ ക്യാമ്പയിനുകള്‍ നവംബര്‍ 17, 24 തീയതികളില്‍ താലൂക്ക്, വില്ലേജ് തലങ്ങളില്‍ സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളും ഈ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് വോട്ടര്‍പട്ടിക പരിശോധിക്കുന്നതിനും പുതുതായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കല്‍, തെറ്റു തിരുത്തല്‍ തുടങ്ങിയവ ചെയ്യുന്നതിനുമുള്ള സൗകര്യം ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കും. അതത് സ്ഥലത്തെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയും വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം തുടങ്ങി

തൃശ്ശൂർ:വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിനു തുടക്കമായി.കണിമംഗലം ശാസ്താവ് തെക്കേഗോപുരം വഴി എഴുന്നള്ളിയതോടെയാണ് പൂരത്തിന് തുടക്കമായത്.എട്ട് ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയിൽ സംഗമിക്കും.11 മണിയോടെ മഠത്തില്‍ വരവ്,ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇലഞ്ഞിത്തറമേളം തുടങ്ങും.3...

സൂരജ് വധക്കേസ് : എട്ട് പ്രതികൾക്ക് ജീവപര്യന്തം

കണ്ണൂർ : കണ്ണൂരിലെ ബിജെപി പ്രവർത്തകനായ സൂരജിനെ വധിച്ച കേസിലെ എട്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 2 മുതൽ 6 വരെയുള്ള പ്രതികൾക്കും ഗൂഢാലോചനയിൽ പങ്കാളികളായ...
- Advertisment -

Most Popular

- Advertisement -