Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവാഴൂർ സബ്...

വാഴൂർ സബ് രജിസ്ട്രാർ ഓഫീസും മിനി സിവിൽ സ്റ്റേഷൻ മന്ദിരവും ഉത്ഘാടനം ചെയ്തു

കോട്ടയം : വാഴൂർ സബ് രജിസ്ട്രാർ ഓഫീസിന്റെ ഉദ്ഘാടനവും വാഴൂർ മിനി സിവിൽ സ്റ്റേഷൻ മന്ദിരത്തിന്റെ സമർപ്പണവും രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ആധുനിക സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി രജിസ്ട്രേഷൻ വകുപ്പിന്റെ സേവനങ്ങൾ സുതാര്യമാക്കിയതായി അദ്ദേഹം പറഞ്ഞു .വർഷങ്ങൾ പഴക്കമുള്ള രേഖകളുടെ സംരക്ഷണം ഉൾപ്പെടെ ലക്ഷ്യമിട്ടാണ് നൂറുവർഷത്തിലധികം പഴക്കമുള്ള ഓഫീസുകൾ പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. ആധാരം എഴുത്തുകാരുടെ പ്രശ്നങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും രജിസ്ട്രേഷൻ വകുപ്പിലെ പരിഷ്കരണങ്ങൾ എന്നും മന്ത്രി പറഞ്ഞു.

വാഴൂർ മിനി സിവിൽ സ്‌റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിച്ചു.

കൊടുങ്ങൂർ ടൗണിൽ 76 സെന്റ് സർക്കാർ റവന്യൂ ഭൂമിയിൽ രണ്ട് ഘട്ടങ്ങളിലായി ഡോ. എൻ. ജയരാജ് എം.എൽ.എ.യുടെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്ന് 1.60 കോടി രൂപ ഉപയോഗിച്ചാണ് മിനി സിവിൽ സ്റ്റേഷന്റെ ഇരുനില മന്ദിരത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. മുകളിലത്തെ നിലയിൽ പൊതുമരാമത്ത് നിരത്തുവിഭാഗം, ജെൻഡർ റിസോഴ്‌സ് സെന്റർ, വനിതാ ശിശുവികസന വകുപ്പ് എന്നിവയും താഴത്തെ നിലയിൽ ആധുനിക രീതിയിലുള്ള സബ്ബ് രജിസ്ട്രാർ ഓഫീസും പ്രവർത്തിക്കും.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേഹോപദ്രവക്കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

തിരുവല്ല: തിരുവല്ലായിൽ ദേഹോപദ്രവക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ്  അറസ്റ്റ് ചെയ്തു. തിരുവല്ല പടിഞ്ഞാറ്റോതറ കൈച്ചിറ മാളിയേക്കൽ പുത്തൻവീട്ടിൽ എം കെ മഞ്ജേഷ് (35) ആണ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെത്തുടർന്ന് 8ന് തിരുവല്ല...

എസ്‌ഐആര്‍ പൂരിപ്പിച്ച ഫോം നല്‍കാൻ ഇന്നുകൂടി അവസരം

തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) ഭാഗമായി എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണം വഴി പട്ടികയില്‍നിന്നു പുറത്താകുന്ന 24.95 ലക്ഷം പേരുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷൻ...
- Advertisment -

Most Popular

- Advertisement -