ന്യൂഡൽഹി : ചെങ്കോട്ട ഭീകരാക്രമണത്തിന് മുൻപുള്ള ഉമർ നബിയുടെ വിഡിയോ പുറത്ത്. ചാവേറാക്രമണങ്ങളെ ന്യായീകരിക്കുന്ന ഇംഗ്ലീഷിലുള്ള വിഡിയോയാണ് പുറത്തുവന്നത്. ചാവേറാക്രമണം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ആശയമാണെന്നും യഥാർത്ഥത്തിൽ ഇത് ഒരു രക്തസാക്ഷിത്വ പ്രവൃത്തിയാണെന്നുമാണ് ഇയാൾ വീഡിയോയില്‍ അവകാശപ്പെടുന്നത്. അതേസമയം ,ഡൽഹി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.






