Friday, April 25, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങരയിലും നഗരസഭാ...

പെരിങ്ങരയിലും നഗരസഭാ വാർഡുകളിലും  വെളളം കയറി : തിരുവല്ല താലൂക്കിൽ മൂന്നു വില്ലേജുകളിൽ ക്യാമ്പുകൾ തുടങ്ങി

തിരുവല്ല: അഞ്ചു ദിവസമായി  പെയ്യുന്ന  കനത്ത മഴയിൽ  പെരിങ്ങര പഞ്ചായത്തിലെ വിവിധ റോഡുകളിലും പുരയിടങ്ങളിലും വെള്ളം കയറി.  റോഡിൽ വെള്ളം കയറിയതോടെ  പ്രദേശവാസികൾ യാത്രദുരിതത്തിലായി. കാവുംഭാഗം – ചാത്തങ്കേരി റോഡിൽ മൂവടത്ത് പടി, പെരിങ്ങര പഞ്ചായത്ത് ഓഫീസ്, കോസ് മോസ്, പൂത്ര ഓട്ടത്തിൽ പടി എന്നിവയും  മാതകത്തിൽ പടി,  സ്വാമി പാലം – കുഴുവേലിപ്പുറം എന്നി റോഡുകളിലും  വെള്ളം കയറി

പെരിങ്ങര പഞ്ചായത്തിൻ്റെ പടിഞ്ഞാറൻ  മേഖലയിലെ മേപ്രാൽ , ചാത്തങ്കേരി എന്നി പ്രദേശങ്ങളിലും  വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്‌. 

തിരുവല്ല നഗരസഭയിലെ 17, 18 വാർഡുകളിൽ ഉൾപ്പെടുന്ന തിരുമൂലപുരം പുളിക്കത്തറ മാലി , ആറ്റുവാലി, അടുമ്പടം , മംഗലശ്ശേരി എന്നീ പ്രദേശങ്ങളിലെ നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി.

അതേ സമയം വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് തിരുവല്ലാ താലൂക്കിൽ മൂന്നു വില്ലേജുകളിൽ ക്യാമ്പുകൾ തുടങ്ങി. കുറ്റപ്പുഴ – 18, ഇരവിപേരൂർ -7, കുറ്റൂർ – 3 കുടുംബങ്ങളാണ് ക്യാമ്പിൽ താമസിക്കുന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

65 ലക്ഷത്തിന്റെ കടത്തെപ്പറ്റി അറിയില്ല : അഫാന്റെ പിതാവ്

തിരുവനന്തപുരം : ഭാര്യയ്‌ക്കും മകനും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീം .സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ട് മകനെ അറിയിച്ചിരുന്നില്ല എന്നുമാണു...

ഉന്നാവിൽ ടാങ്കർ ലോറിയിൽ ബസ് ഇടിച്ചു കയറി : 18 മരണം

ലക്‌നൗ : ഉത്തർ പ്രദേശിലെ ഉന്നാവിൽ ടാങ്കർ ലോറിയിൽ ബസ് ഇടിച്ചു കയറി 18 മരണം.ഇന്ന് പുലർച്ചയോടെ ലക്നൗ– ആഗ്ര എക്സ്പ്രസ് പാതയിലായിരുന്നു അപകടം. ബിഹാറിലെ സിതാമർഹിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ...
- Advertisment -

Most Popular

- Advertisement -