വയനാട് : വയനാട് ദുരന്തത്തിൽ കാണാതായവരുടെ കരട് പട്ടിക പുതുക്കി. പുതിയ കണക്ക് അനുസരിച്ച് 119 പേരാണ് കാണാമറയത്ത്. ആദ്യത്തെ പട്ടികയില്‍ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം വന്നതോടെയാണ് കാണാതായവരുടെ എണ്ണത്തിൽ വ്യത്യാസം വന്നത്.
എന്നാൽ ക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവില്‍ ക്യാമ്പുകള്‍ ആയി പ്രവർത്തിക്കുന്ന സ്കൂളുകളില്‍ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചനയിൽ. 10 സ്കൂളുകളിലാണ് നിലവില്‍ ദുരിതാശ്വാസക്യാമ്പുകള്‍ പ്രവർത്തിക്കുന്നത്. ഇവിടെ 400 ഓളം കുടുംബങ്ങള്‍ ഇപ്പോഴും കഴിയുന്നുണ്ട്.
വാടക വീടുകളിലേക്ക് മടങ്ങുന്നവർക്ക് മൂന്നു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികള്‍ അടങ്ങിയ പ്രത്യേക കിറ്റും നല്‍കുമെന്നാണ് സർക്കാർ വാഗ്ദാനം. ദുരന്തത്തിൽ ബാങ്ക് രേഖകള്‍ നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുക്കാൻ ബാങ്കിംഗ് അദാലത്തും സംഘടിപ്പിച്ചിരുന്നു.