Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsശമ്പളം നിർബന്ധപൂർവ്വം...

ശമ്പളം നിർബന്ധപൂർവ്വം പിടിക്കുന്നതിൽ സഹകരിക്കില്ല, CMDRF ൽ സംഭാവന നൽകും – ചവറ ജയകുമാർ

തിരുവനന്തപുരം : ശമ്പളം നിർബന്ധപൂർവ്വം പിടിക്കുന്നതിൽ സഹകരിക്കിലെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അറിയിച്ചു.വയനാട് ദുരിതാശ്വാസ ഫണ്ടിൽ ജീവനക്കാർ നൽകേണ്ട സംഭാവന നിർബന്ധമല്ല എന്ന് ഉത്തരവിൽ പറയുമ്പോഴും ഓഫീസ് മേധാവികൾ വഴി ശമ്പളം നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ച് സമ്മതപത്രം കൊടുക്കേണ്ടതില്ലെന്നും അഞ്ച് ദിവസത്തിൽ താഴെ ശമ്പളം നൽകുന്നതിനായി ഉത്തരവ് ഭേദഗതി ചെയ്ത് ഇറക്കാത്തതിനാൽ സാലറി നിർബന്ധപൂർവ്വം പിടിക്കുന്നതിൽ സഹകരിക്കില്ലെന്നും കേരള NGO അസോസിയേഷന്റെ സംസ്ഥാന ഭാരവാഹി യോഗത്തിൽ തീരുമാനിച്ചു.

എന്നാൽ കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ മേപ്പാടി ഉരുൾപ്പൊട്ടലിൽ സർവ്വതും നഷ്ട്ടപ്പെട്ടവരെ ചേർത്ത് പിടിക്കാൻ തങ്ങളാലാവുന്നത് ചെയ്യാൻ സംഘടനാംഗങ്ങൾ CMDRF ലേക്ക് കഴിവിൻ്റെ പരമാവധി തുക സംഭാവന നൽകുവാനും അസോസിയേഷൻ നേരിട്ട് തന്നെ വയനാട് പുനരധിവാസ പദ്ധതിയിൽ 5 വീടുകൾ നിർമ്മിച്ച് നൽകുവാനും തീരുമാനമായി.

സംസ്ഥാന ഭാരവാഹി യോഗത്തിൽ ജനറൽ സെക്രട്ടറി എ.എം. ജാഫർഖാൻ , സംസ്ഥാന ട്രഷറർ എം.ജെ തോമസ് ഹെർബിറ്റ്, വൈസ് പ്രസിഡൻ്റുമാരായ ജി.എസ് ഉമാശങ്കർ , എ.പി സുനിൽ, കെ.കെ രാജേഷ് ഖന്ന സെക്രട്ടറിമാരായ രഞ്ചു കെ മാത്യു, വി.പി ബോബിൻ, ബി പ്രദീപ് കുമാർ, എം.പി ഷനിജ് , കെ.പി വിനോദ്, കെ പ്രദീപൻ, വി.എൽ രാകേഷ് കമൽ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മകരവിളക്ക് മഹോത്സവത്തിന് തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ:  പി.എസ് പ്രശാന്ത്

ശബരിമല: മകരവിളക്ക് മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഹൈകോടതിയുടെ നിർദ്ദേശം പരിഗണിച്ചും പോലീസ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളുമായുള്ള കൂടിയാലോചനക്ക് ശേഷവുമാണ് തീരുമാനം...

വാൽപ്പാറയിൽ പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈ : വാൽപ്പാറയിൽ പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി.വാല്‍പ്പാറ പച്ചമല എസ്റ്റേറ്റിലെ തോട്ടംതൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റുസിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തെ തേയില തോട്ടത്തിൽനിന്നാണ് മൃതദേഹം കിട്ടിയത്.പകുതി...
- Advertisment -

Most Popular

- Advertisement -