Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമാലിന്യ വിമുക്ത...

മാലിന്യ വിമുക്ത സമൂഹ നിർമ്മിതിക്കായി യുവജനങ്ങൾ മുന്നിട്ടിറങ്ങണം: വർഗീസ് മാമ്മൻ എം എൽ എ

തിരുവല്ല: ശുചിത്വവും ആരോഗ്യവും ഉറപ്പുവരുത്തുന്ന മാലിന്യ വിമുക്ത സമൂഹമാണ് നാം ലക്ഷ്യം വയ്ക്കേണ്ടതെന്നും അതിനായി യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അഡ്വ വർഗീസ് മാമ്മൻ എം എൽ എ. വൈ.എം.സി.എ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച വൈ.എം.സി.എ യുടെ 182-ാം സ്ഥാപക ദിനാഘോഷ സമ്മേളനം തെങ്ങേലി മാർ ഡൈനേഷ്യസ് ബാലികാ ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ ലോകം വിഭജനങ്ങളും അസഹിഷ്ണുതയും മൂല്യച്യുതിയും നേരിടുമ്പോൾ വൈ.എം.സി.എ യുടെ ദൗത്യം കൂടുതൽ പ്രസക്തമാകുകയാണെന്നും  സ്നേഹവും നീതിയും സമാധാനവും ഉൾക്കൊള്ളുന്ന സമൂഹനിർമ്മാണത്തിനായി യുവജനങ്ങളെ പ്രാപ്തരാക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

സബ് റീജൺ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. കേരള റീജൻ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ മുഖ്യപ്രഭാഷണം നടത്തി. കുറ്റൂർ വൈ.എം.സി.എ പ്രസിഡൻ്റ് ഫാ. വി.എ ഏബ്രഹാം ഇളയശ്ശേരിൽ, ദേശീയ നിർവാഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, റീജണൽ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, വർഗീസ് ടി. മങ്ങാട്, കുര്യൻ ചെറിയാൻ, ഫാ. ഷിബിൻ തോമസ് വർഗീസ്, സിസ്റ്റർ എമിലി, സിസ്റ്റർ ജൂലിയ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുനക്കര ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി: അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി

കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി. സംസ്ഥാന ഹാൻഡ്‌ലൂം കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ പാർട്ട് ടൈം ജീവനക്കാരിയായ കോട്ടയം നട്ടാശ്ശേരി ഞള്ളക്കാട്ടു വീട്ടിൽ റോസ് സി ഡി...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 11 ന് അവധി

തിരുവനന്തപുരം  : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ / എയ്ഡഡ് / അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 11 ന് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
- Advertisment -

Most Popular

- Advertisement -