Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsPathanamthittaശബരിമലയിൽ ഉത്സവം...

ശബരിമലയിൽ ഉത്സവം കൊടിയേറി

ശബരിമല: ശരണം വിളികൾ ഉയർന്ന   അന്തരീക്ഷത്തിൽ ശബരിമലയിൽ ഉത്സവത്തിന് കൊടിയേറി. ശനിയാഴ്ച രാവിലെ 8.20-നും ഒൻപതിനും മധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര് കൊടിയേറ്റി. മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി സഹകാർമികനായി.

വരുംദിവസങ്ങളിൽ ഉത്സവബലിയും, ഉത്സവബലി ദർശനവും, എഴുന്നള്ളിപ്പും നടക്കും. 24-ന് ശരംകുത്തിയിൽ പള്ളിവേട്ട നടക്കും. പൈങ്കുനി ഉത്രം നാളായ 25-നാണ് ആറാട്ട്. അന്ന് രാവിലെ ഒൻപതിന് സന്നിധാനത്തുനിന്ന് പമ്പയിലേക്ക് ആറാട്ട് എഴുന്നള്ളത്ത് നടക്കും. 11.30-നാണ് പമ്പയിൽ ആറാട്ട്. എഴുന്നള്ളത്ത് തിരിച്ച് സന്നിധാനത്ത് എത്തി, രാത്രി കൊടിയിറങ്ങും. തുടർന്ന് 10 ന് നട  അടയ്ക്കും .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം : തുടരന്വേഷണത്തിനായി പൊലീസ് മുംബയിലേക്ക്

മലപ്പുറം : താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ തുടരന്വേഷണത്തിനായി പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക് പോകാൻ തീരുമാനം. കുട്ടികൾ സന്ദർശിച്ച മുംബൈയിലെ ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. മുംബൈയിൽ പ്രാദേശികമായി ആരെങ്കിലും കുട്ടികളെ...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത : പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത.ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക് സാധ്യത.പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ...
- Advertisment -

Most Popular

- Advertisement -