Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവാഭരണ പാതയുടെ...

തിരുവാഭരണ പാതയുടെ വികസനത്തിന് 1.92 കോടി രൂപ: സ്വാഗതം ചെയ്ത് തിരുവാഭരണ പാത സംരക്ഷണ സമിതി

റാന്നി: ശബരിമല തിരുവാഭരണ പാതയിലെ പെരുച്ചാൽ–ആയിക്കൽ ഭാഗം നവീകരിക്കുന്നതിന് 1.92 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്ന വാർത്ത ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയും സ്വാഗതം ചെയ്യുന്നതായി തിരുവാഭരണ പാത സംരക്ഷണ സമിതി. തിരുവാഭരണം പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ശബരിമലയിലേക്ക് കൊണ്ടുപോകുന്ന ചരിത്രപരവും ആചാരപരവുമായ പുണ്യപാത മാത്രമല്ല, തലമുറകളുടെ വിശ്വാസവും പൈതൃകവും സംരക്ഷിക്കുന്ന ഒരു അമൂല്യ പൈതൃകവഴി കൂടിയാണ്.

വർഷങ്ങളായി പാതയുടെ പല ഭാഗങ്ങളും തകർച്ചയും കയ്യേറ്റവും കാടുമൂടലും ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങൾ നേരിടുകയാണ്. വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനങ്ങളും പാതയുടെ സംരക്ഷണത്തിന് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു ഭാഗത്തിന്റെ നവീകരണം മാത്രമല്ല, തിരുവാഭരണ പാതയുടെ സമഗ്ര സംരക്ഷണവും പുനരുദ്ധാരണവും അനിവാര്യമാണ്.

പെരുച്ചാൽ–ആയിക്കൽ ഭാഗത്തിന് അനുവദിച്ച തുക ഉപയോഗിച്ച് നിലവാരമുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമായ പ്രവൃത്തികൾ നടത്തുന്നതിനൊപ്പം, പാതയുടെ പൈതൃകവും ആചാരപരമായ പ്രാധാന്യവും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളും ഉണ്ടാകണമെന്ന് സമിതി അഭ്യർത്ഥിച്ചു.സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഈ നടപടിക്ക് തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ പൂർണ്ണ സഹകരണം ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പാതയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങളും നിർദ്ദേശങ്ങളും ബന്ധപ്പെട്ട അധികൃതർക്ക് നൽകാനും സമിതി തയ്യാറാണ്. ഒരു കോടി രൂപയുടെ പദ്ധതിയേക്കാൾ വിലമതിക്കാനാവാത്തതാണ് നൂറ്റാണ്ടുകളുടെ വിശ്വാസം കടന്നുപോകുന്ന ഈ പാത.അതിനാൽ വികസനത്തോടൊപ്പം പൈതൃക സംരക്ഷണവും ഉറപ്പാക്കണം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിഫ്ബി രജത ജൂബിലി ആഘോഷം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) രജത ജൂബിലി ആഘോഷം ഇന്ന് വൈകിട്ട് 6 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബി സ്മരണികയും...

ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ആറാംഘട്ട ചർച്ചകൾ ആരംഭിക്കുന്നു

ന്യൂഡൽഹി : ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ആറാം ഘട്ട ചർച്ചകൾ ആരംഭിക്കുന്നു .ഇതിനായി യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലെത്തി.യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിഞ്ചും സംഘമാണ് ഡൽഹിയിലെത്തിയത്. കേന്ദ്ര വാണിജ്യ വകുപ്പ് സ്പെഷൽ...
- Advertisment -

Most Popular

- Advertisement -