Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് ദുരന്തം...

വയനാട് ദുരന്തം : സർട്ടിഫിക്കറ്റ് വീണ്ടെടുക്കൽ കാമ്പയിൻ

തിരുവനന്തപുരം : വയനാട്ടിലെ ഉരുൾപൊട്ടലിൽ രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവർക്ക് സർക്കാർ ‘സർട്ടിഫിക്കറ്റ് വീണ്ടെടുക്കൽ ക്യാമ്പയിൻ’ നടത്തും. സംസ്ഥാന ഐ.റ്റി. മിഷന്റെ നേതൃത്വത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. 12 ക്യാമ്പുകളാണ് ഇത്തരത്തിൽ വയനാട്ടിൽ പ്രവർത്തിക്കുക.

റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐ.ഡി., ഹെൽത്ത് കാർഡ്, യൂ. ഡി.ഐ.ഡി. കാർഡ്, വിവിധ വകുപ്പുകൾ നേരത്തെ നൽകിയ സർട്ടിഫിക്കറ്റുകൾ എന്നിവ ക്യാമ്പുകളിൽ നേരിട്ട് ലഭിക്കും. കൂടുതൽ പ്രോസസ്സിംഗ് സമയം ആവശ്യമുള്ളവ ക്യാമ്പുകൾ കഴിഞ്ഞ് പിന്നീട് ലഭ്യമാക്കും. ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി, അക്ഷയ തുടങ്ങിയ സർക്കാർ സംവിധാനങ്ങളും യജ്ഞത്തിൽ പങ്കാളികളാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ജില്ലയില്‍ പത്ത് ദുരിതാശ്വാസ ക്യാമ്പ്: തിരുവല്ലയിൽ എട്ടും അടൂരിൽ രണ്ടും

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പത്ത്. തിരുവല്ല താലൂക്കിൽ എട്ടും അടൂരിൽ രണ്ടും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 39 കുടുംബങ്ങളിലായി 48 പുരുഷന്‍മാരും 59 സ്ത്രീകളും 32 കുട്ടികളും ഉള്‍പ്പെടെ 139 പേര്‍...

നെന്മാറ ഇരട്ടക്കൊല കേസ് : പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. നാലു സംഘങ്ങളായി തിരിഞ്ഞാണ് ചെന്താമരയെ പൊലീസ് അന്വേഷിക്കുന്നത്. ഇന്നലെ രാത്രി ഏറെ വൈകിയും...
- Advertisment -

Most Popular

- Advertisement -