Sunday, May 3, 2026
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി വയനാട്ടിൽ...

പ്രധാനമന്ത്രി വയനാട്ടിൽ : ദുരന്തഭൂമി സന്ദർശിക്കുന്നു 

വയനാട് : ദുരന്തഭൂമി സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി വയനാട്ടിലെത്തി. തുടര്‍ന്ന് ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിച്ചു. ജില്ലാ ഭരണാധികാരികൾ, പൊലീസ് മേധാവി, ചീഫ് സെക്രട്ടറി, ബിജെപി നേതാക്കൾ തുടങ്ങിയവരുൾപ്പടെയുള്ളവർ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.

ഹെലികോപ്ടറിൽ പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ ഉണ്ടായിരുന്നു. വ്യോമ നിരീക്ഷണത്തിനു ശേഷം കല്‍പ്പറ്റയില്‍ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെ ദുരന്തഭൂമിയിലേക്ക് തിരിച്ചു .ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും പ്രധാനമന്ത്രി സന്ദർശിക്കും.

വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.വൈകീട്ട് 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. 3.55-ന് അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് തീപിടിത്തം : ആളപായമില്ല

ലക്‌നൗ : പ്രയാഗ്‌രാജിൽ മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് തീപ്പിടിത്തം.ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെയാണ് തീ പടർന്നുപിടിച്ചതെന്നാണ് വിവരം .ഒട്ടേറെ ടെന്റുകൾ കത്തിനശിച്ചു. ആർക്കും പരുക്കില്ലെന്ന് പോലീസ് അറിയിച്ചു .അ​ഗ്നിശമനസേന എത്തി ഉടൻ തന്നെ തീ...

കുടുംബ സംഗമവും അവാർഡ് വിതരണവും

തിരുവല്ല : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തിരുവല്ല മേഖലയുടെ കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും കർഷക അവാർഡ് വിതരണവും തിരുവല്ല മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. കുടുംബ സംഗമ ഉത്ഘാടനവും...
- Advertisment -

Most Popular

- Advertisement -