Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല വിമാനത്താവളം:...

ശബരിമല വിമാനത്താവളം: പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ

തിരുവനന്തപുരം:  നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്ക് കേന്ദ്രാനുമതി നൽകുന്ന പി എം -ഗതിശക്തി വകുപ്പും വിമാനത്താവള നിർമാണത്തിനായി അനുമതി നൽകി. ഇനി വ്യോമയാന ഡയറക്ടർ ജനറലിന്റെ(ഡിജിസിഎ) അംഗീകാരം ലഭിക്കണം. ഇതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചു.

പദ്ധതിസ്ഥലം അംഗീകരിക്കൽ, പരിസ്ഥിതി ആഘാതപഠനത്തിനുള്ള പരിഗണനാവ്യവസ്ഥകൾ എന്നിവയ്ക്ക് നേരത്തേ കേന്ദ്രാനുമതി ലഭിച്ചിരുന്നു. വിമാനത്താവളത്തിനായി കെഎസ്ഐഡിസി ആണ് പദ്ധതി ശുപാർശ പി എം- ഗതിശക്തിക്ക് സമർപ്പിച്ചത്. ശബരിമല തീർഥാടകർക്ക്‌ പ്രയോജനകരമായ പദ്ധതി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ സമ്പദ്ഘടനയ്ക്കും മാറ്റം ഉണ്ടാകും. 2570 ഏക്കർ സ്ഥലത്താണ് വിമാനത്താവളം നിർമിക്കാൻ ഉദ്ദേശിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും വർധിച്ചു

ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു .പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് വർധിച്ചത് .പുതിയ വർധനവോടെ കൊച്ചിയിൽ പെട്രോളിനു 109.73 രൂപയും ഡീസലിനു 98.63 രൂപയുമാണ്  നിരക്ക്. നാലുദിവസത്തിനിടെ...

കരുവാറ്റയിലെ രണ്ട് സ്കൂളുകൾക്ക് നാളെ  അവധി

ആലപ്പുഴ: കരുവാറ്റയിലെ രണ്ട് സ്കൂളുകൾക്ക് തിങ്കളാഴ്ച്ച  അവധി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന്  കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ വില്ലേജിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ നാളെ ( 2)  കരുവാറ്റ വില്ലേജിലെ...
- Advertisment -

Most Popular

- Advertisement -