Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsഒളിമ്പ്യൻ പി.ആർ...

ഒളിമ്പ്യൻ പി.ആർ ശ്രീജേഷിന് 26 ന് തിരുവനന്തപുരത്ത് സ്വീകരണം നൽകും

തിരുവനന്തപുരം : പാരിസ് ഒളിമ്പിക്സ് മെഡൽ നേട്ടമുൾപ്പെടെ തുടർച്ചയായി രണ്ട് ഒളിമ്പിക്സിൽ മെഡലുകൾ നേടിയ ഏക മലയാളി കായിക താരമായ ഒളിമ്പ്യൻ പത്മശ്രീ പി.ആർ ശ്രീജേഷിന്  സംസ്ഥാന സർക്കാർ ആഗസ്റ്റ് 26 ന് വിപുലമായ സ്വീകരണം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 26ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് സ്വീകരണം.

രണ്ട് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന വിപുലമായ ഘോഷയാത്ര സംഘടിപ്പിക്കും. സംസ്ഥാന സർക്കാരിന്റെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും. മന്ത്രിമാർ, കായിക താരങ്ങൾ തുടങ്ങിയവർ സ്വീകരണച്ചടങ്ങിൽ പങ്കെടുക്കും.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്പോർട്സ് സ്‌കൂളിൽ പഠിച്ച് മികച്ച കായിക നേട്ടങ്ങൾ സ്വന്തമാക്കുകയും പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടറാവുകയും ചെയ്ത ശ്രീജേഷിന്റെ നേട്ടങ്ങൾ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. ശ്രീജേഷിനുള്ള സ്വീകരണച്ചടങ്ങിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്കുള്ള നിയമന ഉത്തരവ് നൽകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്പെഷ്യൽ ഒളിമ്പിക്സിൽ പവർ ലിഫ്റ്റിംഗ് ഗോൾഡ് മെഡൽ സ്വന്തമാക്കിയ  പ്രീതി റേച്ചൽ പ്രസാദിനെ അനിൽ കെ ആന്റണി അനുമോദിച്ചു

തിരുവല്ല : ഉത്തർ പ്രദേശിൽ  നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ പവർ ലിഫ്റ്റിംഗ് ഗോൾഡ് മെഡൽ സ്വന്തമാക്കിയ കീഴ്‌വായ്പ്പൂര് സ്വദേശിനി പ്രീതി റേച്ചൽ പ്രസാദിനെ എൻ ഡി എ സ്ഥാനാർഥി അനിൽ കെ ആന്റണി...

മഞ്ഞപ്പിത്തം : മലപ്പുറത്ത് സ്കൂൾ അടച്ചു

മലപ്പുറം : മലപ്പുറത്തെ സ്‌കൂളില്‍ ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ സ്‌കൂൾ അടച്ചു. കൊണ്ടോട്ടി പുളിക്കൽ പഞ്ചായത്തിലെ അരൂര്‍ എഎംയുപി സ്കൂളാണ് 27-ാം തീയതി വരെ അടച്ചിടാൻ തീരുമാനിച്ചത്. കരടുകണ്ടം, പുതിയോടത്ത് പറമ്പ്,...
- Advertisment -

Most Popular

- Advertisement -