Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramകാറോടിക്കാൻ പിതാവ്...

കാറോടിക്കാൻ പിതാവ് താക്കോൽ നൽകിയില്ല : പെട്രോളൊഴിച്ച് കാർ കത്തിച്ച് മകൻ

മലപ്പുറം: കാറോടിക്കാൻ പിതാവ് താക്കോൽ നൽകാത്തതിൽ പ്രകോപിതനായ മകൻ കാർ പെട്രോളൊഴിച്ച് കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.സംഭവത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡാനിഷ് മിൻഹാജ് (21) അറസ്റ്റിലായി.

ഡാനിഷിന് ലൈസൻസ് ഇല്ലാത്തതിനാൽ കാർ ഓടിക്കാൻ പിതാവ് താക്കോൽ നൽകിയില്ല .ഇതിൽ ദേഷ്യപ്പെട്ട് കാറിന് സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത് ഡാനിഷ് കാറിന്റെ മുകളിലൊഴിച്ച് തീയിടുകയായിരുന്നു. കാർ പൂർണമായും കത്തി നശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയ്യപ്പഭക്തരെ അനൗൺസ്മെൻ്റിലൂടെ വരവേൽക്കാൻ: സന്നിധാനത്ത് എത്താനുള്ള തിടുക്കത്തിലാണ് ഗോപാലകൃഷ്ണൻനായർ എന്ന ഗുരു സ്വാമി

കോഴഞ്ചേരി :  ശബരിമല തീർഥാടനത്തിന് ദിവസങ്ങൾമാത്രം ശേഷിക്കേ സന്നിധാനത്തെത്താനുള്ള തിടുക്കത്തിലാണ് മുരിക്കേത്ത് ഗോപാലകൃഷ്ണൻനായർ എന്ന ഗുരു സ്വാമി. തുടർച്ചയായ 25 ആം വർഷവും ശബരിമലയിൽ അയ്യപ്പഭക്തരെ അനൗൺസ്മെൻ്റിലൂടെ വരവേൽക്കാനായുള്ള കാത്തിരിപ്പിലാണ് ഇദ്ദേഹം. കഴിഞ്ഞ 24...

നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപന നടത്തിയിരുന്ന  ആളെ ആറന്മുള പൊലീസ് പിടികൂടി

ആറന്മുള : വിദേശമദ്യവും മറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങളും വിൽപന നടത്തിയിരുന്ന  ആളെ ആറന്മുള പൊലീസ് പിടികൂടി. ഇലന്തൂർ ചെമ്പകത്തിൽ പടി കൈതൊട്ടമലയിൽ അജിത് വർഗീസ് (41) ആണ് പിടിയിലായത്. 500 മില്ലിയുടെ...
- Advertisment -

Most Popular

- Advertisement -