Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപി.വി.അൻവറിന്റെ ആരോപണങ്ങൾ...

പി.വി.അൻവറിന്റെ ആരോപണങ്ങൾ : അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കോട്ടയം : എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ പി.വി.അൻവർ എംഎൽഎ യുടെ ആരോപണങ്ങൾക്കു പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്നും ഒരു മുൻവിധിയും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.

ഒരാൾ ചെയ്യുന്ന തെറ്റ് സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്ന നിലയിലേക്ക് എത്തുന്നു.അത്തരക്കാരെ കേരളത്തിൽ പൊലീസ് സേനയിൽ ആവശ്യമില്ല എന്ന നിലപാടാണു സർക്കാരിനുള്ളത്.108 പേരെ കഴിഞ്ഞ കാലയളവിൽ പുറത്താക്കി. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പിന്തുണ നൽകും. മുഖ്യമന്ത്രി പറഞ്ഞു .

എഡിജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു നീക്കിയേക്കുമെന്നാണ് സൂചന .നേരത്തെ കോട്ടയത്തുവെച്ച് മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തിയിരുന്നു.അന്വേഷണമാകാമെന്ന നിലപാടാണ് ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചത്.അജിത് കുമാറിനെതിരെ പോലീസ് സേനയ്ക്കുള്ളിലും എതിർപ്പുണ്ടെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ന്യൂഡൽഹി : ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ(49) അന്തരിച്ചു. ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് അന്ത്യം. ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമാണ് ജസ്പാൽ റാണ....

മഴ മുന്നറിയിപ്പ് : 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട് നൽകി കേന്ദ്രകലാവസ്ഥ വകുപ്പ് .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് . ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം,...
- Advertisment -

Most Popular

- Advertisement -