Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeCareerവനിതാ ഹോംഗാര്‍ഡ്...

വനിതാ ഹോംഗാര്‍ഡ് നിയമനം

പത്തനംതിട്ട : ജില്ലയില്‍ പോലീസ് / ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളില്‍ ഹോംഗാര്‍ഡ് വിഭാഗത്തില്‍ നിലവിലുള്ളതും ഭാവിയില്‍ പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേയ്ക്ക് വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാനയോഗ്യത: ആര്‍മി/നേവി/എയര്‍ഫോഴസ്/ ബി.എസ്.എഫ്/ സിആര്‍.പി.എഫ്/ സി.ഐ.എസ്.എഫ്/ എന്‍.എസ്.ജി/ എസ്.എസ്.ബി/ ആസാം റൈഫിള്‍സ് എന്നീ അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ് /ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്/എക്സൈസ്/ ഫോറസ്റ്റ്/ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എല്‍.സി /തത്തുല്യ യോഗ്യത. പ്രായപരിധി 35-58.

ദിവസവേതനം 780 രൂപ. അവസാന തീയതി സെപ്റ്റംബര്‍ 13. അപേക്ഷാ ഫോമിന്റെ മാതൃക ജില്ലാ ഫയര്‍ ഓഫീസില്‍ ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികളെ കായികക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും. പ്രായം കുറഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനത്തില്‍ മുന്‍തൂക്കം ലഭിക്കും.

മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (ഒന്ന് അപേക്ഷയില്‍ പതിക്കണം), ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റിന്റെ /മുന്‍ സേവനം തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ്, എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ്, അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ കുറയാത്ത ഒരു മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ശാരീരിക ക്ഷമതാ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.
ഫോണ്‍ : 9497920097, 9497920112.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 24-07-2025 Karunya Plus KN-582

1st Prize ₹1,00,00,000/- PT 409455 (PALAKKAD) Consolation Prize ₹5,000/- PN 409455 PO 409455 PP 409455 PR 409455 PS 409455 PU 409455 PV 409455 PW 409455 PX 409455...

പെരിങ്ങര ഗ്രാമപഞ്ചായത്ത് : കുട്ടികളുടെ ഹരിത സഭയും ഹരിത പുരസ്കാര വിതരണവും

തിരുവല്ല: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കുട്ടികളുടെ ഹരിത സഭ ജില്ലാ പഞ്ചായത്ത് അംഗം  മായ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഏബ്രഹാം തോമസ്...
- Advertisment -

Most Popular

- Advertisement -