Thursday, February 20, 2025
No menu items!

subscribe-youtube-channel

HomeNewsകാരുണ്യ അവാർഡ്...

കാരുണ്യ അവാർഡ് പുനലൂർ സോമരാജന്

നിരണം: കൊമ്പങ്കേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ലൈറ്റ് ടു ലൈഫ് ചാരിറ്റബിൾ ഫൗൺഡേഷന്റെ പനയ്ക്കാമറ്റം സൂസൻ സഖറിയ മെമ്മോറിയൽ കാരുണ്യ അവാർഡ് ഈ വർഷം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന് നൽകുവാൻ ഡോ. പോൾ മണലിൽ അദ്ധ്യക്ഷനായുള്ള സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തു.

ജീവകാരുണ്യ പ്രവർത്തനരംഗത്ത് നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങളെ ആദരിച്ചാണ് അവാർഡ് നൽകുന്നതെന്ന് മാനേജിംഗ് ട്രസ്റ്റി ഫാ. ബിജു പി. തോമസ്, സെക്രട്ടറി കെ. വി. വർഗീസ്‌, ട്രസ്റ്റി സി. ജെ. നൈനാൻ എന്നിവർ അറിയിച്ചു. സെപ്റ്റംബർ മാസം എട്ടാം തീയതി കൊമ്പങ്കേരി ലൈറ്റ് ടു ലൈഫ് ഓൾഡ് ഏജ് ഹോമിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് തുകയും പ്രശംസാഫലകവും നൽകും.

സെപ്റ്റംബർ എട്ടിന് വൈകിട്ട് 4 മണിക്ക് കൂടുന്ന സമ്മേളനത്തിൽ എം. ജി. എം. ഹയർ സെക്കണ്ടറി സ്‌കൂൾ എൻ. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷപരിപാടികൾ അവതരിപ്പിക്കും. നിരണം വൈസ്മെൻസിന്റെ സാന്നിധ്യം ഉണ്ടാകും. സെൽഫ് എംപ്ലോയ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായി തയ്യൽ മെഷീനുകളുടെ വിതരണവും അന്നേദിവസം നടക്കുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പീഡനക്കേസ് പ്രതിയായ പ്രൊഡക്‌ഷൻ കൺട്രോളറുടെ മരണം : പോലീസ് കേസെടുത്തു

കൊച്ചി : പീഡനക്കേസിൽ പ്രതിയായ പ്രൊഡക്‌ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഹോട്ടല്‍ മുറിയിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം 11ന് രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണു...

ബംഗ്ലാദേശ് കലാപം : ഡൽഹിയിൽ സർവ്വകക്ഷി യോഗം ചേർന്നു

ന്യൂഡൽഹി : ബംഗ്ലാദേശിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിൻ്റെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നു. ഷെയ്ഖ് ഹസീന ബംഗ്ലദേശ് വിടാനുണ്ടായ സാഹചര്യവും ഇന്ത്യ എടുത്ത നടപടികളും വിദേശകാര്യമന്ത്രി എല്ലാ പാർട്ടി...
- Advertisment -

Most Popular

- Advertisement -