Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsപെൺകുട്ടിക്ക് നേരെ...

പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം:  രണ്ടുപേർ  അറസ്റ്റിൽ

തിരുവല്ല: പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ രണ്ടുപേരെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. 14 വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ഇരവിപേരൂർ പടിഞ്ഞാറ്റോതറ സ്വാതി ഭവനിൽ തുളസീദാസ് (36) , കിഴക്കൻ ഓതറ മോടിയിൽ വീട്ടിൽ ശ്രീജിത്ത് ( 34) എന്നിവരാണ് അറസ്റ്റിലായത്.

തനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വിവരം കഴിഞ്ഞ ദിവസം പെൺകുട്ടി കൂട്ടുകാരിയുമായി പങ്കുവെച്ചു. തുടർന്ന് കൂട്ടുകാരി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ എത്തി നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി തനിക്ക് നേരെ നടന്ന പീഡന വിവരം വെളിപ്പെടുത്തിയത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ നിർദ്ദേശ പ്രകാരം തിരുവല്ല പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ തുളസീദാസ് ഈ മാസം പന്ത്രണ്ടാം തീയതിയും ശ്രീജിത്ത് 2023 ഓഗസ്റ്റ് മാസത്തിലാണ് ലൈംഗിക അതിക്രമം നടത്തിയതെന്ന് പെൺകുട്ടി പോലീസിൽ മൊഴി നൽകി. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കുമെന്ന് തിരുവല്ലാ പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര-ദുർഘട പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വാഹനങ്ങളിൽ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികൾക്ക് എത്തപ്പെടാൻ സാധിക്കുന്ന കേന്ദ്രങ്ങളിൽ വച്ച് ഡയാലിസിസ്...

കെൽട്രോണിൽ കോഴ്സുകൾ

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നവമാധ്യമരംഗത്ത് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലേക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ സർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്, പ്രൊഫഷണൽ ഡിപ്ലോമ...
- Advertisment -

Most Popular

- Advertisement -