Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsകേരളത്തിലെ സാമൂഹിക...

കേരളത്തിലെ സാമൂഹിക മാറ്റത്തിന് നേതൃത്വം നൽകിയത് ശ്രീകുമാര ദേവൻ: മന്ത്രി രമേശ് ചെന്നിത്തല

തിരുവല്ല: കേരളത്തിലെ സാമൂഹിക മാറ്റത്തിന് നേതൃത്വം നൽകിയത് ശ്രീകുമാര ദേവൻ ആണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ അടിമവ്യാപാര നിരോധന വിളംബരത്തിന്റെ  172ാം  വാർഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരെ ജാതീയ പരമായും മതപരമായും വേർതിരിച്ച് അടിമകളായി കൈമാറ്റം ചെയ്തിരുന്ന ഒരു ഇരുണ്ട കാലം ഉണ്ടായിരുന്നുവെന്നും  ജാതി/മതചിന്തകൾ സാമൂഹിക പുരോഗതിക്ക് തടസം നിൽക്കുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കൂട്ടായ പ്രവർത്തനത്തിലൂടെ അവകാശങ്ങൾ നേടിയെടുക്കണമെന്നും ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തിൽ മതനിരപേക്ഷരത സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.ആർ.ഡി.എസ് പ്രസിഡന്റ് വൈ. സദാശിവൻ അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായി. ചലച്ചിത്ര സംവിധായകൻ ബ്ലസ്സി ആദിയർ ദീപം സ്പെഷ്യൽ പതിപ്പ് പ്രകാശന കർമ്മം നിർവഹിച്ചു.

ഡോ. റ്റി.എസ് ശ്യാംകുമാർ മുഖ്യപ്രഭാഷണം നടത്തി.സഭാ വൈസ് പ്രസിഡന്റ് എം.പൊന്നമ്മ അടിമവ്യാപാര നിരോധന വിളംബര സന്ദേശവും സഭാ ജനറൽ സെക്രട്ടറി കെ.ഡീ.സീത്കുമാർ അവകാശ പ്രഖ്യാപനവും നടത്തി. അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ, തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ എസ്.ലേഖ, ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, സി.പി.ഐ.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്, ഏ.കെ.സി.എച്ച്.എം.എസ് സംസ്ഥാന ചെയർമാൻ അഡ്വ.വി.ആർ രാജു, ദളിത് സമുദായ മുന്നണി അഡ്വ.പി.എ പ്രസാദ്, ഗുരുകുല ഉപശ്രേഷ്ഠൻ മണി മഞ്ചാടിക്കരി  തുടങ്ങിയവർ പ്രസംഗിച്ചു.

സഭാ ജനറൽ സെക്രട്ടറി റ്റി.കെ. അനീഷ്  സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. ജ്ഞാനസുന്ദരൻ കൃതഞ്ജതയും രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോക്സോ കേസിൽ ഒളിവിലായിരുന്ന സൈനികൻ കോടതിയിൽ കീഴടങ്ങി

പത്തനംതിട്ട : പോക്സോ കേസിൽ ഒളിവിലായിരുന്ന സൈനികൻ ഇന്ന് കോടതിയിൽ കീഴടങ്ങി. കേസിലെ ഏഴാം പ്രതിയായ സൈനികൻ പെരുനാട് പൊട്ടൻമൂഴി വാഴവിളയിൽ മനു (38) ആണ് പോക്സോ പ്രത്യേക കോടതിയിൽ കീഴടങ്ങിയത്. കേസിൽ 19...

ഊത്തപിടിത്തം നിയമവിരുദ്ധം ; കർശന നടപടിയെന്നു ഫിഷറീസ് വകുപ്പ്

കോട്ടയം : മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന്( ഊത്ത പിടിത്തം) എതിരേ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ...
- Advertisment -

Most Popular

- Advertisement -