Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ പാചക...

സ്കൂൾ പാചക തൊഴിലാളി യൂണിയൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് പടിക്കൽ  സത്യാഗൃഹ സമരം സംഘടിപ്പിച്ചു

തിരുവല്ല : സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ ഐ ടി യു സി) സംസ്ഥാന വ്യാപകമായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് പടിക്കൽ നടത്തിയ സത്യാഗൃഹ സമരത്തിൻ്റെ ഭാഗമായി തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് പടിക്കൽ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സത്യാഗൃഹ സമരം സംഘടിപ്പിച്ചു.

എ ഐ ടി യു സി ജില്ലാസെക്രട്ടറിയും സി പി ഐ സംസ്ഥാന കൗൺസിൽ അംഗവുമായ ഡി സജി ഉദ്ഘാടനം ചെയ്തു. സ്കൂൾ പാചക തൊഴിലാളികളെ സംസ്ഥാന ജീവനക്കാരായി അംഗീകരിച്ച് സർക്കാർ ജോലിയ്ക്ക് സമാനമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന തമിഴ്നാട് മോഡൽ കേരളത്തിലും നടപ്പിലാക്കണമെന്നും സ്കൂൾ പാചക തൊഴിലാളികൾക്ക് മാസാരംഭത്തിലെ 5-ാം തീയതിക്കുമുമ്പേ ശമ്പളം വിതരണം ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്സവബത്ത വർദ്ധിപ്പിച്ച് 5000 രൂപആക്കന്നമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

സ്കൂൾ പാചക തൊഴിലാളി യൂണിയൻ ജില്ല വർക്കിംഗ് പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി അധ്യക്ഷത വഹിച്ചു. വർക്കിംഗ് വിമൽസ് ജില്ലാ കമ്മറ്റി (എ ഐ ടി യു സി) ജില്ലാ സെക്രട്ടറി തങ്കമണി വാസുദേവൻ, കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ. പത്മിനിയമ്മ,സി പി ഐ തിരുവല്ലാ മണ്ഡലം സെക്രട്ടറി പി. എസ്. രജി, വഴിയോര കച്ചവട ഫെഡറേഷൻ (എ ഐ ടി യു സി) ജില്ലാ സെക്രട്ടറി അശോക് മാത്യു, സി പി ഐ തിരുവല്ല മണ്ഡലം അസി. സെക്രട്ടറി കെ. കൃഷ്ണൻകുട്ടി, സ്കൂൾ പാചക തൊഴിലാളി യൂണിയൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അമ്പിളി വിജയൻ, ജില്ലാ സെക്രട്ടറി മായാ ഉണ്ണികൃഷ്ണൻ, അടൂർ മണ്ഡലം അസി. സെക്രട്ടറി ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാത്മ ജനസേവന കേന്ദ്രം ശാന്തിഗ്രാമം നാടിന് സമർപ്പിച്ചു.

അടൂർ: തെരുവ് മക്കളുടെ സംരക്ഷണത്തിനായി ജീവകാരുണ്യ പ്രസ്ഥാനമായ അടൂർ മഹാത്മ ജനസേവന കേന്ദ്രം പള്ളിക്കൽ കള്ളപ്പൻ ചിറയിൽ നിർമ്മിച്ച ശാന്തിഗ്രാമം ആതുരാശ്രമം വിഷുദിനത്തിൽ നാടിന് സമർപ്പിച്ചു. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ...

നിർമാണ സാമഗ്രികൾ കയറ്റി അയയ്ക്കുന്നതിന് നിയന്ത്രണം ; കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് വിജയ് ഉറപ്പ് നൽകിയെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : മെറ്റല്‍ ഉള്‍പ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ കയറ്റി അയയ്ക്കുന്നതിനുള്ള നിയന്ത്രണത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ് നാട് ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ .ഇന്നലെ മഹാബലിപുരത്ത് സതേണ്‍...
- Advertisment -

Most Popular

- Advertisement -