Thursday, July 16, 2026
No menu items!

subscribe-youtube-channel

HomeSpiritualകവിയൂർ ഗണേശോത്സവം...

കവിയൂർ ഗണേശോത്സവം : വിഗ്രഹ നിമഞ്ജനം മനയ്ക്കച്ചിറ ശ്രീനാരായണ കടവിൽ നടന്നു

തിരുവല്ല: കവിയൂർ ഗണേശോത്സവ നിമഞ്ജന ഘോഷയാത്ര മഹാഗണേശ വിഗ്രഹ നിമഞ്ജനത്തോടെ സമാപിച്ചു. ഞായറാഴ്ച വൈകിട്ട്. 6.30 ന്പലിപ്ര ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് മനയ്ക്കച്ചിറ മണിമലയാറ്റിൽ ശ്രീനാരായണ കൺവെൻഷൻ നഗർ കടവിൽ നിമഞ്ജനത്തോടെയാണ് സമാപിച്ചത്.  ഇതിന് മുന്നോടിയായി മഹാഗണേശ നിമഞ്ജന വിഗ്രഹത്തിൽ കാവുങ്കൽ ശ്രീധർമ്മശാസ്താ ക്ഷേത്ര തന്ത്രിയുടെ  കാർമികത്വത്തിൽ നിമഞ്ജനാനുജ്ഞ പൂജയും ശ്രീധർമ്മാ ശാസ്താ ശ്രീകോവിലിലേക്ക് ദീപ പ്രദിക്ഷണവും നടന്നു.

നാമജപ സംഘങ്ങൾ, വാദ്യഘോഷങ്ങൾ , പുരാണകഥാപാത്ര വേഷങ്ങൾ, നൃത്ത ശൃംഖല എന്നിവ ഗണേശ നിമഞ്ജന ഘോഷയാത്രയ്ക്ക് മിഴിവേകി. മഹാഗണേശ നിമഞ്ജന  വിഗ്രഹത്തിനൊപ്പം 5 മുതൽ  ആരംഭിച്ച പഞ്ചദിന വൃതാനുഷ്ഠാനത്തോടെ ചെറു ഗണേശ വിഗ്രഹങ്ങളുമായി നിരവധി ഭക്തരും നിമഞ്ജന ഘോഷയാത്രയിൽ പങ്ക് ചേർന്നു .

കവിയൂർ ഗണേശോത്സവത്തോടനുബന്ധിച്ച് ഡോ.അഭിജിത്ത് ആനന്ദ് (വൈദ്യം), കവിയൂർ സദാശിവ മാരാർ (വാദ്യം), ഗ്രീഷ്മ ജയകുമാർ (വിദ്യാഭ്യാസം), സജു മോഹൻ (കർഷകൻ) എന്നിവർക്ക് ഗ്രാമശ്രി പുരസ്കാരം നല്കി ആദരിച്ചു.

സംഘാടക സമിതി ഭാരവാഹികളായ ഡോ.ബി.ജി.ഗോകുലൻ, എം.പി. സോമനാഥപണിക്കർ, കെ.ജെ. ശശിധരൻ നായർ, കെ.സി.പ്രദീപ് ചന്ദ് (രക്ഷാധികാരികൾ) കെ.റ്റി. രാജേഷ് കുമാർ (പ്രസിഡണ്ട്) അനൂപ് പിള്ള (ജനറൽസെക്രട്ടറി), അഭിലാഷ്.വി.നായർ (ജനറൽ കൺവീനർ)
മനോജ് പടിഞ്ഞാറ്റുംചേരി, സുനിൽ കച്ചിറമറ്റം (കൺവീനർമാർ)
അഖിൽ മോഹൻ , കെ.എൻ. വിജയൻ പിള്ള, പ്രേം കുമാർ, സരസമ്മ ശ്രീഭവൻ(വൈസ് പ്രസിഡന്റുമാർ) രമേശ് ബാബു, കെ.കെ.മനോജ് , ശ്രീജ കൃഷ്ണൻ, മനീഷ സുനിൽ (ജോ.സെക്രട്ടറിമാർ) വിഷ്ണു ആര്യാട്ട് (ട്രഷറർ), രാഹുൽ ആർ ബാബു (ജോ.ട്രഷർ) എന്നിവർ നേതൃത്വം നൽകി . 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്മ’യിൽ മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ്:  നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും

കൊച്ചി: മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിലേക്ക്  മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തും.  ഞായറാഴ്ച നടന്ന ജനറല്‍ ബോഡി യോഗത്തിലാണ്  ധാരണ. നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും. ജനറല്‍ ബോഡി...

ഭക്ഷണാവശിഷ്ടങ്ങളിൽ നിന്ന് ജൈവവളം ഉല്പാദിപ്പിക്കുന്ന നഗരസഭയുടെ ‘പാം ബയോ ഗ്രീന്‍’

പത്തനംതിട്ട : ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഭക്ഷണാവശിഷ്ടങ്ങളില്‍ നിന്നും ജൈവ വളം ഉല്‍പാദിപ്പിച്ച് 'പാം ബയോ ഗ്രീന്‍ മാന്യൂര്‍' എന്ന പേരില്‍ വിപണയില്‍ എത്തിച്ചിരിക്കുകയാണ് പത്തനംതിട്ട നഗരസഭ. ഫുഡ്സ്‌കേപ്പിങ്ങ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ...
- Advertisment -

Most Popular

- Advertisement -